കണ്ണൂർ: ഷുഹൈബ് കേസിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി ഷുഹൈബിന്‍റെ പിതാവ് സി പി മുഹമ്മദ്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ നിരവധി നേതാക്കൻമാർക്ക് പങ്കുള്ളതിനാലാണ് സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നും മുഹമ്മദ് ആരോപിച്ചു.
ഷുഹൈബ് കേസിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പിതാവ് സി പി മുഹമ്മദ് - ഹൈക്കോടതി
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് സി പി മുഹമ്മദ്.
പിതാവ് സി പി മുഹമ്മദ്
ഷുഹൈബിന് നീതി കിട്ടിയില്ലെന്നും സിബിഐ അന്വേഷണത്തെ സർക്കാർ ഭയക്കുകയാണെന്നും മുഹമ്മദ് പറഞ്ഞു. അതു കൊണ്ടാണ് കോടികൾ ചിലവാക്കി വക്കീലിനെ വെച്ച് കേസ് വാദിച്ചതെന്നും ഷുഹൈബിന്‍റെ പിതാവ് പ്രതികരിച്ചു.
Last Updated : Aug 2, 2019, 4:51 PM IST