കണ്ണൂർ:പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കടയടപ്പിക്കാൻ എത്തിയ ഹർത്താൽ അനുകൂലികളെ ധീരമായി ചെറുക്കുന്ന മൊബൈൽ ടെക്‌നീഷ്യന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. തളിപ്പറമ്പ് നാടുകാണി എളമ്പേരത്തെ സിസ്റ്റം കെയർ ഉടമ ആഷാദാണ് കടയടപ്പിക്കാനെത്തിയവരെ പ്രതിരോധിച്ചത്.
'കടയടക്കണമെന്ന് സമരക്കാർ, പറ്റില്ലെന്ന് ഉടമ'; ഒടുവിൽ നാണംകെട്ട് മടക്കം, വീഡിയോ
പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ തളിപ്പറമ്പ് നാടുകാണി എളമ്പേരത്തെ സിസ്റ്റം കെയർ ഉടമ ആഷാദാണ് കടയടപ്പിക്കാനെത്തിയവരെ ശക്‌തമായി പ്രതിരോധിച്ചത്
കട അടക്കണമെന്ന് പിഎഫ്ഐ പ്രവർത്തകർ ഭീഷണി മുഴക്കിയെങ്കിലും തനിക്ക് കുറച്ച് ജോലികൾ ചെയ്‌ത് തീർക്കാനുണ്ടെന്നും കടയടക്കാനാകില്ലെന്നും ആഷാദ് മറുപടി നൽകി. ഇതോടെ പ്രവർത്തകർ ഭീഷണിയായി. പിന്നാലെ ആഷാദ് പൊലീസിനെ വിളിക്കാൻ തുടങ്ങിയതോടെ കടയിലെ മേശയിലുണ്ടായിരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞ് കടയടപ്പിക്കാൻ എത്തിയവർ മടങ്ങി.
ആഷാദിന്‍റെ പരാതിയിൽ മേൽ അക്രമികൾക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ രണ്ട് പേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.