അപകടത്തിൽ ഓട്ടോറിക്ഷ തകർന്ന തൊഴിലാളിക്ക് സഹായം - ഓട്ടോറിക്ഷ തകർന്നു പോയ തൊഴിലാളി
ഫെബ്രുവരി 23 നാണ് കല്യാശേരി ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കാർ വന്നിടിച്ച് അപകടമുണ്ടായത്.
അപകടത്തിൽ ഓട്ടോറിക്ഷ തകർന്നു പോയ തൊഴിലാളിക്ക് സാന്ത്വനവുമായി സേവാഭാരതി
കണ്ണൂർ:അപകടത്തിൽ ഓട്ടോറിക്ഷ തകർന്ന തൊഴിലാളിക്ക് സേവാഭാരതിയുടെ സഹായം. മാര്യാംഗലത്തെ പി വി രഘുവിന്‍റെ ഓട്ടോറിക്ഷയുടെ പുനർനിർമാണം ആന്തൂർ യൂണിറ്റ് കമ്മിറ്റി പൂർത്തിയാക്കി. ഫെബ്രുവരി 23 ന് കല്യാശേരി ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കാർ വന്നിടിച്ചാണ് അപകടമുണ്ടായത്. ഉപജീവന മാർഗമായ ഓട്ടോറിക്ഷ തകർന്നതോടെ രഘുവിന്‍റെ ജീവിതവും പ്രതിസന്ധിയിലായിരുന്നു. സേവാഭാരതി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എം രാജീവൻ ഓട്ടോറിക്ഷയുടെ താക്കോൽ കൈമാറി.