കണ്ണൂർ:കണ്ണൂർ ചിറ്റാരിപ്പറമ്പിൽ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകൻ സലാഹുദ്ദീൻ്റെ മൃതദേഹം സംസ്‌കരിച്ചു. കണ്ണവം പള്ളിയിലാണ് മൃതദേഹം ഖബറടക്കിയത്. തലശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം പൊലീസ് അകമ്പടിയോടെ ജന്മനാട്ടിലെത്തിക്കുകയായിരുന്നു. ആംബുലൻസ് പോയ വഴികളിലെല്ലാം പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
എസ്.ഡി.പി.ഐ പ്രവർത്തകൻ സലാഹുദ്ദീൻ്റെ മൃതദേഹം സംസ്‌കരിച്ചു - പൊലീസ്
കണ്ണവം പള്ളിയിലാണ് കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകൻ്റെ മൃതദേഹം ഖബറടക്കിയത്. തലശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം പൊലീസ് അകമ്പടിയോടെ ജന്മനാട്ടിലെത്തിക്കുകയായിരുന്നു.
എസ്.ഡി.പി.ഐ പ്രവർത്തകൻ സലാഹുദ്ദീൻ്റെ മൃതദേഹം സംസ്‌കരിച്ചു
അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ മുഴുവൻ പ്രതികളെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾ സഞ്ചരിച്ചതെന്നു കരുതുന്ന കാറും കസ്റ്റഡിയിലെടുത്തു. നമ്പൂരിക്കുന്നിലെ റബർ തോട്ടത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാർ കണ്ടെത്തിയത്. ഈ കാർ വാടകക്കെടുത്തക്കാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.