കണ്ണൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ എസ്.എസ്.എൽ.സി., പ്ലസ് ടു ക്ലാസുകളിലെ കുട്ടികളെ വരവേൽക്കാനൊരുങ്ങി സ്‌കൂളുകൾ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് അധ്യയനം ആരംഭിക്കാനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളുകളിൽ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
കുട്ടികളെ വരവേൽക്കാനൊരുങ്ങി സ്‌കൂളുകൾ - kerala school reopening
അൻപത് ശതമാനം കുട്ടികള്‍ മാത്രമാകും തുടക്കത്തില്‍ സ്‌കൂളില്‍ എത്തുക.
ക്ലാസ് മുറികള്‍ അണു വിമുക്തമാക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ശരീരോഷ്‌മാവ് പരിശോധിക്കുന്നതിനും ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. സാനിറ്റൈസര്‍, സോപ്പ്, തെര്‍മല്‍ സ്‌കാനര്‍, തെര്‍മോഷീറ്റ് തുടങ്ങിയവയും സ്‌കൂളുകളില്‍ സജ്ജീകരിക്കുന്നുണ്ട്. ഏറെക്കാലത്തിനുശേഷം സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ പ്രധാനമായും അണുനശീകരണത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ക്ലാസ് മുറികള്‍, ലൈബ്രറി, ലാബ്, ശുചിമുറികൾ, ജലസ്രോതസുകൾ എന്നിവയുൾപ്പെടെ ശുചീകരിക്കുകയാണ് ഓരോ സ്‌കൂളുകളും.
അൻപത് ശതമാനം കുട്ടികള്‍ മാത്രമാകും തുടക്കത്തില്‍ സ്‌കൂളില്‍ എത്തുക. സ്‌കൂളില്‍ വരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള രീതിയനുസരിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനും അനുമതിയുണ്ട്. പരീക്ഷ ആരംഭിക്കുന്നതിന് മുന്നോടിയായി പാഠഭാഗങ്ങളുടെ റിവിഷന്‍ ക്ലാസുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.