കേരളം

kerala

കോൺഗ്രസ് നീതി നിഷേധിക്കപ്പെടുന്ന സമൂഹത്തോടൊപ്പമെന്ന് ‌ സതീശൻ പാച്ചേനി

By

Published : Oct 17, 2020, 5:10 PM IST

നീതി നിഷേധിക്കപ്പെട്ട ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തെ ചേർത്ത് പിടിക്കുകയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെയ്തത്.

Satheesan Pacheni  കോൺഗ്രസ്  നീതി നിഷേധിക്കപ്പെടുന്ന സമൂഹത്തോടൊപ്പം  സതീശൻ പാച്ചേനി
കോൺഗ്രസ് നീതി നിഷേധിക്കപ്പെടുന്ന സമൂഹത്തോടൊപ്പം ‌;സതീശൻ പാച്ചേനി

കണ്ണൂർ: ബിജെപി ഭരണത്തിൽ രാജ്യത്തെ സ്ത്രീകൾക്കും ദളിതർക്കും രക്ഷയില്ലാതായിരിക്കുകയാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ്‌ സതീശൻ പാച്ചേനി. നീതി നിഷേധിക്കപ്പെടുന്ന സമൂഹത്തോടൊപ്പമാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. ഹത്രാസ് പീഡനക്കേസിൽ ഇരക്ക് നീതി നിഷേധിച്ച യോഗി - മോദി സർക്കാരുകൾക്കെതിരെ മഹിളാ കോൺഗ്രസ് തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് നീതി നിഷേധിക്കപ്പെടുന്ന സമൂഹത്തോടൊപ്പം ‌;സതീശൻ പാച്ചേനി
നീതി നിഷേധിക്കപ്പെട്ട ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തെ ചേർത്ത് പിടിക്കുകയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെയ്തത്. രാജ്യത്ത് നീതി നിഷേധിക്കപ്പെടുന്നവർക്കൊപ്പമാണ് കോൺഗ്രസ്. ആ നീതിയുടെ വെളിച്ചമാണ് ഹാത്രാസിലെ കോൺഗ്രസ് ഇടപെടലിലൂടെ രാജ്യം കണ്ടതെന്നും സതീശൻ പാച്ചേനി പറഞ്ഞു. ഉച്ചവരെയാണ് സത്യഗ്രഹ സമരം നടന്നത്. സമാപന പരിപാടി മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ്‌ രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്‌ കുഞ്ഞമ്മ തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ .നബീസാ ബീവി, പി .വി രുഗ്മിണി, കെ .നിഷ, ദീപാ രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.

ABOUT THE AUTHOR

...view details