കണ്ണൂർ :അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ സംസ്കാരം ഉച്ചയോടെ പയ്യാമ്പലത്ത് (ഒക്ടോബർ 28) നടക്കും. രാവിലെ 11.30 വരെ കണ്ണൂർ ഡിസിസി ഓഫിസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോകും.
സതീശൻ പാച്ചേനിക്ക് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി ; സംസ്കാരം ഉച്ചയോടെ പയ്യാമ്പലത്ത്
പാച്ചേനിയിലെ തറവാട്ട് വീട്ടിലും തളിപ്പറമ്പ് കോൺഗ്രസ് ഓഫിസിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. 12 മണിക്ക് പയ്യാമ്പലത്ത് സംസ്കാര ചടങ്ങുകൾ ആരംഭിക്കും
12 മണിക്ക് പയ്യാമ്പലത്ത് സംസ്കാര ചടങ്ങുകൾ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ഇന്നലെ (ഒക്ടോബർ 27) രാവിലെയായിരുന്നു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സതീശൻ പാച്ചേനിയുടെ അന്ത്യം.
പക്ഷാഘാതത്തെ തുടർന്ന് ഈ മാസം 19നാണ് പാച്ചേനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാച്ചേനിയിലെ തറവാട്ട് വീട്ടിലും തളിപ്പറമ്പ് കോൺഗ്രസ് ഓഫിസിലും മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ രാഷ്ട്രീയഭേദമന്യേ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.