കണ്ണൂർ:സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കേന്ദ്ര നേതൃത്വത്തെ വിമര്‍ശിച്ച് പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള. സംഘടന വീഴ്‌ചകളുടെ ഉത്തരവാദിത്വത്തില്‍ തീര്‍ച്ചയായും കേന്ദ്രനേതൃത്വത്തിനും പങ്കുണ്ട്. ബിജെപിയെ എതിര്‍ക്കാന്‍ തയ്യാറായവരെ ഒരുമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘടന വീഴ്‌ചകളുടെ ഉത്തരവാദിത്വം കേന്ദ്രനേതൃത്വത്തിനും: എസ് രാമചന്ദ്രന്‍പിള്ള - പാര്‍ടികോണ്‍ഗ്രസ്
പാര്‍ടികോണ്‍ഗ്രസ് വേദിയിലാണ് പിബി അംഗം എസ്ആര്‍പിയുടെ വിമര്‍ശനം
സംഘടന വീഴ്‌ചകളുടെ ഉത്തരവാദിത്വം കേന്ദ്രനേതൃത്വത്തിനും; എസ് രാമചന്ദ്രന്‍പിള്ള
അതിനിടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്ന് നടക്കുന്ന ഫെഡറലിസത്തിനെതിരെയുള്ള സെമിനാറിലേക്കാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്. സെമിനാറില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ ചുവന്ന ഷാളണിയിച്ചാണ് സിപിഎം നേതൃത്വം കഴിഞ്ഞ ദിവസം സ്വീകരിച്ചത്. ബിജെപി ഭരണകൂടത്തിനെതിരെയുള്ള സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പങ്കെടുക്കുന്നുണ്ട്.
More read: കെ.വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് നേതാവായി: സീതാറാം യെച്ചൂരി
Last Updated : Apr 9, 2022, 12:39 PM IST