പാനൂരിൽ ക്ഷേത്രങ്ങളിൽ കവർച്ച - Crime news updates
ക്ഷേത്രം ഭാരവാഹികളുടെയും നാട്ടുകാരുടെയും പരാതിയിൽ കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കണ്ണൂർ:പൊയിലൂർ മുത്തപ്പൻ മടപ്പുരയിലും സമീപത്തെ മഹാദേവ ക്ഷേത്രത്തിലുമാണ് കവർച്ചകൾ നടന്നത്. രാവിലെ മഹാദേവ ക്ഷേത്രത്തിൽ ദീപം തെളിയിക്കാനെത്തിയ ആളാണ് ഭണ്ഡാരം തകർത്തത് ആദ്യം കണ്ടത്. തുടർന്ന് ഇദ്ദേഹം നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് സമീപത്തെ മുത്തപ്പൻ മടപ്പുരയിലും കവർച്ച നടന്നത് ശ്രദ്ധയിൽപ്പെടുന്നത്. ക്ഷേത്രം ഭാരവാഹികളുടെയും നാട്ടുകാരുടെയും പരാതിയിൽ കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കവർച്ച നടത്തിയവരുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞതായി സൂചനയുണ്ട്. ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സൂചന.