കണ്ണൂര്‍:ജില്ലയിലെ സിപിഎമ്മിൽ നടക്കുന്നത് കലാപമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ. സുധാകരൻ എംപി. പി. ജയരാജനെ ഒറ്റപ്പെടുത്തുന്നത് സിപിഎമ്മിന്‍റെ ആഭ്യന്തര കാര്യമാണ്. ജയരാജനെ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി അണികൾക്കിടയിലുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു. ഭീകരമായ സത്യങ്ങൾ മറച്ചുവെക്കാൻ പാർട്ടിയുടെ ഇരുമ്പ് ചട്ടകൂട് ഉപയോഗിക്കുകയാണ്. അതൊക്കെ താളം തെറ്റുന്ന തരത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. സിപിഎമ്മിൽ ഉള്ളവർ തന്നെ ആ പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പൊതുസമൂഹത്തിൽ പറയുമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
കണ്ണൂർ സിപിഎമ്മിൽ കലാപമെന്ന് കെ. സുധാകരൻ - സിപിഎമ്മിനെ കുറിച്ച് സുധാകരൻ
പി. ജയരാജനും പാര്‍ട്ടിയും ഒറ്റക്കെട്ടായി നിന്നാലും കണ്ണൂരില്‍ യുഡിഎഫ് പിടിക്കേണ്ട സീറ്റുകള്‍ പിടിച്ചിരിക്കുമെന്ന് കെ. സുധാകരൻ
കണ്ണൂർ സിപിഎമ്മിൽ നടക്കുന്നത് കലാപം: കെ. സുധാകരൻ
പി. ജയരാജനും പാര്‍ട്ടിയും ഒറ്റക്കെട്ടായി നിന്നാലും കണ്ണൂരില്‍ യുഡിഎഫ് പിടിക്കേണ്ട സീറ്റുകള്‍ പിടിച്ചിരിക്കും. ആർഎസ്എസുമായി ചര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിഷേധിച്ച കാര്യം പി. ജയരാജന്‍ ശരിയാണെന്ന് പറഞ്ഞിട്ടുണ്ട്. സിപിഎമ്മിന്‍റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. ഈ വിഷയത്തിലെ കലാപം സിപിഎമ്മിൽ നടക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
Last Updated : Mar 7, 2021, 10:54 PM IST