കണ്ണൂർ: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നവംബര്‍ ഒന്ന് മുതല്‍ ഇ-പോസ് മെഷീൻ ഓഫാക്കി റേഷൻ വിതരണം നിർത്തിവെക്കാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.
സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്
നവംബർ നാലിന് റേഷൻ വ്യാപാരികൾ തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ ഉപവസിക്കും. ഡിസംബർ മൂന്നിന് ഡൽഹിയിൽ പാർലമെന്‍റ് മാർച്ചും നടത്തും
റേഷൻ മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെയടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് റേഷൻ വ്യാപാരികൾ സമരത്തിനിറങ്ങുന്നത്. ജോലി സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കുടുംബങ്ങൾക്ക് ഇ.എസ്.ഐ പരിരക്ഷയും ഉറപ്പ് വരുത്തണമെന്ന് റേഷൻ ഡീലേഴ്‌സ് ആവശ്യപ്പെടുന്നു. ആളോഹരി റേഷൻ സംവിധാനം പുന:സ്ഥാപിക്കുക, സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം വർധിപ്പിച്ച് റേഷൻ കടക്കാരുടെ വേതന വ്യവസ്ഥ പരിഷ്‌കരിക്കുക, ക്ഷേമനിധി പദ്ധതി കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി 60 കഴിഞ്ഞ വ്യാപാരികൾക്ക് 5,000 രൂപ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റേഷൻ വ്യാപാരികൾ ഉന്നയിക്കുന്നത്.
നവംബർ നാലിന് റേഷൻ വ്യാപാരികൾ തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ ഉപവസിക്കും. ഡിസംബർ മൂന്നിന് ഡൽഹിയിൽ പാർലമെന്‍റ് മാർച്ചും നടത്തും. പ്രളയകാലത്ത് വിതരണം ചെയ്ത അരിയുടെ കമ്മിഷൻ ഇതുവരെ ലഭിച്ചിട്ടില്ലെന്നും എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്ന് റേഷൻ കടകളിലേക്ക് കൊടുത്തയക്കുന്ന അരിയുടെ തൂക്കത്തിലുണ്ടാവുന്ന കുറവ് വ്യാപാരികളുടെമേൽ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടു.
TAGGED:
ration dealers strike kerala