കണ്ണൂര്‍: റോഡ് നിർമാണത്തിന്‍റെ മറവിൽ ജനവാസ മേഖലയില്‍ അനധികൃത കരിങ്കൽ ക്വാറി നടത്തുന്നതായി ആരോപണം. ചപ്പാരപ്പടവ് പഞ്ചായത്തിലെ കരിങ്കയം വാർഡിൽപ്പെട്ട മഞ്ഞക്കാട് കേന്ദ്രീകരിച്ചാണ് സ്വകാര്യ കമ്പനി കരിങ്കൽ ഖനനം നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കോടികൾ ചെലവഴിച്ച് പുനർ നിർമിക്കുന്ന കാട്ടാമ്പള്ളി - തടിക്കടവ് തീരദേശ റോഡിന്‍റെ നിർമാണ പ്രവർത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്ത് നടത്തുന്നത്.
റോഡ് നിർമാണത്തിന്‍റെ മറവിൽ ക്വാറി നടത്തുന്നതായി പാരതി - കരിങ്കൽ ക്വാറി
ചപ്പാരപ്പടവ് പഞ്ചായത്തിലെ കരിങ്കയം വാർഡിൽപ്പെട്ട മഞ്ഞക്കാട് കേന്ദ്രീകരിച്ചാണ് സ്വകാര്യ കമ്പനി കരിങ്കൽ ഖനനം നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കോടികൾ ചെലവഴിച്ച് പുനർ നിർമിക്കുന്ന കാട്ടാമ്പള്ളി - തടിക്കടവ് തീരദേശ റോഡിന്‍റെ നിർമാണ പ്രവർത്തികളുടെ മറവിലാണ് ഖനനം
കഴിഞ്ഞ നാല് മാസമായി റോഡ് നിർമാണത്തിനെന്ന വ്യാജേന ഈ പ്രദേശത്തെ കരിങ്കല്ലുകള്‍ മറ്റൊരു സ്വകാര്യ ഏജൻസി പൊട്ടിച്ചു കടത്തുകയാണെന്നാണ് ആക്ഷേപം. പകൽ സമയങ്ങളിൽ സ്‌ഫോടനം നടത്തിയാണ് പാറക്കൂട്ടങ്ങൾ തകർക്കുന്നത്. ഇത് കാരണം സമീപ പ്രദേശത്തെ പല വീടുകൾക്കും വിള്ളലുകൾ വീണു. നാട്ടുകാർ പരാതിയുമായി അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
ഒരു ലോഡിന് 250 രൂപ നിരക്കിൽ സ്ഥലമുടമയ്ക്ക് നൽകിയാണ് ഇവിടെ നിന്നും കരിങ്കല്ലുകൾ കടത്തുന്നത്. മലയോര മേഖലയിലെ പല പ്രദേശങ്ങളിലും അധികൃതരുടെ മൗനാനുവാദത്തോടെ ഇത്തരത്തിൽ കരിങ്കല്ലുകൾ പൊട്ടിച്ച് കടത്തുന്നുണ്ട്. സ്ഥലമുടകൾക്ക് തുച്ചമായ തുക നൽകിയാണ് വെടിക്കോപ്പുകളും ആധുനിക യന്ത്ര സംവിധാനവും ഉപയോഗിച്ച് കരിങ്കല്ലുകൾ പൊട്ടിച്ചു കടത്തുന്നത്.