കണ്ണൂർ/മാഹി: പുതുച്ചേരി വിമോചന ദിനം ആചരിച്ചു. മാഹി മൈതാനിയിൽ നടന്ന പരിപാടി പുതുച്ചേരി സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി സായി ശരവൺ കുമാർ ഉദ്ഘാടനം ചെയ്‌തു. തുടർന്ന് നടന്ന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു.
മാഹിയില്‍ പുതുച്ചേരി വിമോചന ദിനം ആചരിച്ചു - പുതുച്ചേരി സിവിൽ സപ്ലൈസ് മന്ത്രി
പുതുച്ചേരി വിമോചന ദിനാചരണ ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി സായി ശരവൺ കുമാർ നിർവഹിച്ചു.
മാഹിയില്‍ പുതുച്ചേരി വിമോചന ദിനം ആചരിച്ചു
പുതുച്ചേരി പൊലീസ്, പുതുച്ചേരി ലോക്കൽ പൊലീസ്, ഇന്ത്യൻ റിസർവ് ബറ്റാലിയൻ, മാഹിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ എന്നിവർ മാർച്ച് പാസ്‌റ്റിൽ അണിചേർന്നു. തുടർന്ന് കലാപരിപാടികളും അരങ്ങേറി. റീജിണൽ അഡ്‌മിനിസ്ട്രേറ്റർ അമൻ ശർമ്മ, എംഎൽഎ രമേശ് പറമ്പത്ത്, പൊലീസ് സൂപ്രണ്ട് രാജശേഖര വള്ളാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.