കണ്ണൂർ: പാല്‍ സംഭരണം കുറച്ച മില്‍മയുടെ തീരുമാനത്തിനെതിരെ കണ്ണൂരിലെ വിവിധ ഭാഗങ്ങളിൽ പാൽ ഒഴുക്കി കളഞ്ഞ് ക്ഷീര കർക്ഷകരുടെ പ്രതിഷേധം. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ക്ഷീര കര്‍ഷകർ ആവിശ്യപ്പെടുന്നത്.
പാല്‍ സംഭരണം കുറച്ച മില്‍മയുടെ തീരുമാനത്തിനെതിരെ പാൽ ഒഴുക്കി കളഞ്ഞ് പ്രതിഷേധം READ MORE:പാല്‍സംഭരണം കുറച്ച് മില്‍മ: പ്രതിസന്ധിയിലായി ക്ഷീരകര്‍ഷകര്‍
മലബാര്‍ യൂണിയന് കീഴില്‍ മില്‍മ പാല്‍ സംഭരണം ഭാഗികമായി നിര്‍ത്തിയതോടെയാണ് ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലായത്. സഹകരണ സംഘങ്ങള്‍ നല്‍കിയിരുന്ന പ്രതിദിന ശരാശരിയുടെ 60 ശതമാനം മാത്രമേ ലോക്ക് ഡൗണ്‍ തീരുന്നത് വരെ സംഭരിക്കുകയുള്ളൂ എന്ന മിൽമയുടെ തീരുമാനം കാല്‍ ലക്ഷത്തോളം ക്ഷീര കര്‍ഷകരെയാണ് ബാധിക്കുന്നത്. ക്ഷീര കര്‍ഷക കുടുംബങ്ങളുടെ വരുമാനത്തിന്‍റെ നട്ടെല്ല് ഒടിക്കുന്നതാണ് ഈ തീരുമാനം. ചിലര്‍ക്ക് സമീപ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്‍റ് സോണായതിനാല്‍ പാല്‍ സൗജന്യമായി പോലും നല്‍കാനാകുന്നില്ല. സംസ്ഥാന സർക്കാർ ഇടപെട്ട് പ്രശ്നത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.
READ MORE:മില്‍മ സംഭരണം നിർത്തി; പാലിൽ കുളിച്ച് കർഷകരുടെ പ്രതിഷേധം