കണ്ണൂർ:പരിയാരത്ത് ഭർതൃമതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പരിയാരം നരിപ്പാറ സ്വദേശി കുര്യാക്കോസ് ബിനോജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി തവണയാണ് കുര്യാക്കോസ് ബിനോജ് അയൽവാസിയായ ഭർതൃമതിയെ ലൈംഗികമായി പീഡിപ്പിച്ചത്.
ഭർതൃമതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍ - പരിയാരം
2020 ൽ വിവിധ തവണകളിലായാണ് കുര്യാക്കോസ് ബിനോജ് അയൽവാസിയായ ഭർതൃമതിയെ ലൈംഗികമായി പീഡിപ്പിച്ചത്.
ഭർതൃമതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
33 വയസുകാരിയായ യുവതിയുടെ ഭർത്താവ് വിദേശത്താണ്. യുവതി മലപ്പുറത്തെ ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുമ്പോൾ അവിടെ എത്തിയും ഇയാൾ പീഡിപ്പിച്ചു. വിവാഹ വാഗ്‌ദാനം നല്‍കിയാണ് യുവതിയെ പീഡിപ്പിച്ചത്. എന്നാല്‍ ഗർഭിണിയായതോടെ കുര്യാക്കോസ് ബിനോജ് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി. ഇതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.