കേരളം

kerala

ETV Bharat / state

പ്രവാസം അവസാനിപ്പിച്ച് മണ്ണിലിറങ്ങിയ പ്രകാശൻ

പ്രവാസ ജീവിതം അവസാനിപ്പിച്ച് അഞ്ചേക്കറോളം സ്ഥലത്ത് വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുകയാണ് ഇരിക്കൂറിലെ ടി.വി.പ്രകാശൻ

പ്രവാസ ജീവിതം  പ്രകാശൻ ഇരിക്കൂര്‍  പച്ചക്കറി കൃഷി  vegetable farming  കാന്താരിമുളക് സ്പ്രേ  വേപ്പിൻ പിണ്ണാക്ക്  പുകയില കഷായം  prakashan farmer
പ്രവാസം അവസാനിപ്പിച്ച് മണ്ണിലിറങ്ങിയ പ്രകാശൻ

By

Published : Mar 7, 2020, 7:56 PM IST

കണ്ണൂര്‍: മണ്ണിനോടും പ്രകൃതിയോടുമുള്ള സ്നേഹം വർധിച്ചപ്പോൾ പ്രവാസ ജീവിതം അവസാനിപ്പിച്ച് കൃഷിയിടത്തിലേക്കിറങ്ങിയ കർഷകനാണ് കണ്ണൂർ ഇരിക്കൂറിലെ ടി.വി.പ്രകാശൻ. വിവിധയിനം കൃഷിയിറക്കി അഞ്ചേക്കറോളം ഭൂമിയാണ് ഇദ്ദേഹം ഹരിതാഭമാക്കിയിരിക്കുന്നത്.

പ്രവാസം അവസാനിപ്പിച്ച് മണ്ണിലിറങ്ങിയ പ്രകാശൻ

പ്രവാസ ജീവിതം അവസാനിപ്പിച്ച് രണ്ട് വർഷമായി നാട്ടിൽ കൃഷി ചെയ്യുന്ന പ്രകാശന് കൃഷി ഒരു വിനോദം കൂടിയാണ്. കാട് പിടിച്ചുകിടന്ന സ്ഥലങ്ങൾ വെട്ടിയൊരുക്കി, അഞ്ചേക്കറോളം നിലത്ത് ഇന്ന് ഇദ്ദേഹം വ്യത്യസ്‌തയിനം കൃഷികൾ ചെയ്യുന്നു. വാഴ, മത്തൻ, ഇളവൻ, കക്കരി, പയർ, ചീര, പടവലം, ചേന, ചേമ്പ് എന്നിങ്ങനെ നീളുന്നു പ്രകാശന്‍റെ തോട്ടത്തിലെ പച്ചക്കറികൾ. ഇദ്ദേഹത്തിന് കൃഷിക്കായി പ്രതിഫലമില്ലാതെ സ്ഥലം വിട്ടുനൽകാനും ഭൂവുടമ തയ്യാറായി. കൃഷി ചെയ്യുന്ന പച്ചക്കറികൾ പ്രകാശൻ കടകളിലേക്ക് വിൽക്കാനായി കൊണ്ടുപോകാറില്ല. ആവശ്യക്കാർ ജൈവപച്ചക്കറി തേടി തോട്ടത്തിലേക്ക് എത്തുന്നതാണ് പതിവ്.

ചാണകം, പിണ്ണാക്ക്, പച്ചക്കറികളുടെ അവശിഷ്‌ടങ്ങൾ എന്നിവ പതിനഞ്ച് ദിവസം പുളിപ്പിച്ചതിന് ശേഷം എല്ലാ വിളകൾക്കും പ്രയോഗിക്കും. ഇത് തന്നെയാണ് പ്രധാന വളം. കീടനാശിനിയായി പ്രയോഗിക്കുന്നതാകട്ടെ വേപ്പിൻ പിണ്ണാക്കും പുകയില കഷായവും. ഇതിന് പുറമെ മറ്റൊന്ന് കൂടിയുണ്ട്, സാക്ഷാൽ കാന്താരിമുളക് സ്പ്രേ. എന്നാൽ ഇവിടങ്ങളിലെ പ്രധാന വെല്ലുവിളി കുരങ്ങുശല്യമാണ്. വിളകളുടെ ആയുസിൽ പ്രകാശനുള്ള ഭയവും ഈ വാനരസംഘത്തിനെയാണ്. തോട്ടത്തിലെ മറ്റൊരു ശല്യമായ കാട്ടുപന്നികളെ ഓടിക്കാന്‍ പ്രകാശന്‍റെ പക്കൽ ഒരു പൊടിക്കൈയുണ്ട്. ബിയർ കുപ്പിയും കമ്പിയും കെട്ടി തോട്ടങ്ങളിൽ തൂക്കിയിടും. കാറ്റിൽ ഇവ ആടുമ്പോഴുണ്ടാകുന്ന ശബ്‌ദം കേട്ട് കാട്ടുപന്നികൾ ഓടുമെന്നും പ്രകാശൻ സാക്ഷ്യപ്പെടുത്തുന്നു.

ABOUT THE AUTHOR

...view details