കണ്ണൂര്‍:അരവിന്ദ് കെജ്‌രിവാളിനെ മുൻനിർത്തിയുള്ള ദേശീയ സഖ്യസാധ്യത തള്ളി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഡൽഹിക്ക് പുറത്ത് ആം ആദ്‌മി പാർട്ടിക്ക് കാര്യമായ സ്വാധീനം ഉണ്ടാക്കാനായിട്ടില്ല. സംസ്ഥാന തലത്തിലുളള ബിജെപി വിരുദ്ധ മതേതര മുന്നണികളാണ് ശക്തിപ്പെടേണ്ടത്. മൃദുഹിന്ദുത്വ വാദമാണ് ആപ്പിന്‍റെ വിജയ കാരണമെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെജ്‌രിവാളിനെ മുൻനിർത്തിയുള്ള ദേശീയ സഖ്യസാധ്യത തള്ളി പ്രകാശ് കാരാട്ട് - ബിജെപി വിരുദ്ധ മതേതര മുന്നണി
ബിജെപിയുടെ വർഗീയ പ്രചരണം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന സൂചനയാണ് ഡൽഹി തെരഞ്ഞെടുപ്പ് ഫലമെന്നും പ്രകാശ് കാരാട്ട്
അരവിന്ദ് കെജ്‌രിവാളിനെ മുൻനിർത്തിയുള്ള ദേശീയ സഖ്യസാധ്യത തള്ളി പ്രകാശ് കാരാട്ട്
ബിജെപിയുടെ വർഗീയ പ്രചരണം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന സൂചനയാണ് ഡൽഹി തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ജനകീയ വിഷയങ്ങൾ ആം ആദ്‌മി ഏറ്റെടുത്ത് നടപ്പിലാക്കി. അവശേഷിച്ച കോൺഗ്രസ് വോട്ടുകൾ ഇത്തവണ ബിജെപിയിലേക്ക് മറിഞ്ഞുവെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.