കേരളം

kerala

ETV Bharat / state

പുതുച്ചേരി മുഖ്യമന്ത്രി മാഹി സന്ദർശിച്ചു - pondicherry

ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

പുതുച്ചേരി  മുഖ്യമന്ത്രി  മാഹി  കൊവിഡ് - 19  covid-19  corona latest  pondicherry  pondicherry cm
പുതുച്ചേരി മുഖ്യമന്ത്രി മാഹി സന്ദർശിച്ചു

By

Published : Mar 19, 2020, 12:56 PM IST

Updated : Mar 19, 2020, 1:51 PM IST

മാഹി:കൊവിഡ് 19 വ്യാപനം തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി. ജനങ്ങൾ ജാഗ്രതയോടെ ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വി.നാരായണസ്വാമി നിർദേശിച്ചു. ആരോഗ്യ മന്ത്രി മല്ലാടി കൃഷ്ണറാവുവിനൊപ്പം മാഹിയിലെത്തിയതായിരുന്നു മുഖ്യമന്ത്രി. മാഹി ഗവ:ആശുപത്രിയിൽ വെന്‍റിലേറ്റർ സൗകര്യം ഉടൻ സജ്ജമാക്കും. ഉന്നതല മെഡിക്കൽ സംഘം ഉടനെ മാഹിയിലെത്തും. കണ്ണൂർ , കോഴിക്കോട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് പുതുച്ചേരി സംസ്ഥാനത്തിന്‍റെ ഭാഗമായ മാഹി.

പുതുച്ചേരി മുഖ്യമന്ത്രി മാഹി സന്ദർശിച്ചു

മാഹിയിൽ പ്രതിരോധ പ്രവർത്തനം ഏകീകരിക്കുന്നതിനു വേണ്ടി പ്രത്യേക ഉന്നതതല യോഗം ചേർന്നു. പുതുച്ചേരി ആരോഗ്യ മന്ത്രി മല്ലാഡി കൃഷണറാവു, മറ്റുമന്ത്രിമാർ, കലക്ടർ, ആരോഗ്യ വകപ്പ് ഡയറക്ടർ, സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിൽ 147 പേരാണ് മാഹിയിൽ നിരീക്ഷണത്തിലുള്ളത്.

Last Updated : Mar 19, 2020, 1:51 PM IST

ABOUT THE AUTHOR

...view details