കേരളം

kerala

ETV Bharat / state

ലോക്ക്ഡൗണ്‍ ലംഘിച്ചോ? പിടികൂടി ആന്‍റിജന്‍ ടെസ്റ്റിനയക്കാന്‍ പൊലീസ് - lockdown in nilambur news

ലോക്‌ഡൗണിലും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന വീട്ടിക്കുത്ത് റോഡില്‍ ഇന്‍സ്‌പെക്‌ടര്‍ എം.എസ്. ഫൈസലിന്‍റെ നേതൃത്വത്തില്‍ വ്യാഴാഴ്‌ച പരിശോധന നടത്തി ലോക്ക്ഡൗണ്‍ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി പൊലീസ്.

ലോക്ക്ഡൗണ്‍ ലംഘനം വാര്‍ത്ത  നിലമ്പൂരിലെ ലോക്ക്ഡൗണ്‍ വാര്‍ത്ത  lockdown in nilambur news  lockdown violation news
ലോക്ക്ഡൗണ്‍ ലംഘനം

By

Published : May 28, 2021, 2:39 AM IST

Updated : May 28, 2021, 4:37 AM IST

മലപ്പുറം:ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കി നിലമ്പൂര്‍ പൊലീസ്. ഇവിടെ അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്തി ആന്‍റിജന്‍ ടെസ്റ്റിനയക്കുകയാണ് പോലീസ്. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചാല്‍ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. അനാവശ്യമായി നിരത്തിലിറങ്ങിയ 30 പേരെ പിടികൂടി നിര്‍ബന്ധിത ടെസ്റ്റിന് വിധേയരാക്കി.

ലോക്ക്ഡൗണ്‍ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി പൊലീസ്.

also read: മലപ്പുറത്ത് ലോക്ക്‌ഡൗണ്‍ ലംഘിച്ച യുവാക്കള്‍ക്കെതിരെ മാതൃക നടപടിയുമായി പൊലീസ്

സ്റ്റേഷന്‍ പരിധിയിലെ മമ്പാട്, നിലമ്പൂര്‍, അകമ്പാടം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയാണ് പൊലീസ് നടപടി പുരോഗമിക്കുന്നത്. ലോക്‌ഡൗണിലും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന വീട്ടിക്കുത്ത് റോഡില്‍ ഇന്‍സ്‌പെക്‌ടര്‍ എം.എസ്. ഫൈസലിന്‍റെ നേതൃത്വത്തില്‍ വ്യാഴാഴ്‌ച പരിശോധന നടത്തി. മാസ്‌ക് ധരിക്കാത്തവര്‍ക്ക് മാസ്‌ക് നല്‍കി മുന്നറിയിപ്പ് കൊടുത്തു. വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. നടപടികള്‍ വരും ദിവസങ്ങളിലും തുടരും. രോഗവ്യാപനം രൂക്ഷമായ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

also read: ലീഗിന്‍റെ കോട്ട തകർത്ത് പിണറായി മന്ത്രിസഭയിലേക്ക്, താനൂരിന്‍റെ വി അബ്‌ദുറഹിമാൻ

also read: കൊവിഡ് കാലത്ത് കർഷകർക്ക് കൈത്താങ്ങായി ഹോം ഡെലിവറി വിപണനം

Last Updated : May 28, 2021, 4:37 AM IST

ABOUT THE AUTHOR

...view details