മാഹി: മാഹിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ പിതാവിന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് ക്വാര്‍ട്ടേഴ്സ് അടക്കാൻ ഉത്തരവ്. മാഹി ആരോഗ്യവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മാഹിയില്‍ പൊലീസുകാരന്‍റെ പിതാവിന് കൊവിഡ്; പൊലീസ് ക്വാര്‍ട്ടേഴ്സ് അടച്ചു - പൊലീസ് ഉദ്യോഗസ്ഥന്‍റെ പിതാവിന്
രോഗിയുടെ കുടുംബത്തെയും ക്വാര്‍ട്ടേഴ്സിലുള്ള എല്ലാവരെയും നീരീക്ഷണത്തിലാക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു
രോഗിയുടെ കുടുംബത്തെയും ക്വാര്‍ട്ടേഴ്സിലുള്ള എല്ലാവരെയും നീരീക്ഷണത്തിലാക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ശനിയാഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ പിതാവായ 71കാരന് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുൻപ് വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്നു. കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നുള്ള പരിശോധയിലാണ് രോഗം സ്ഥിരീകരിച്ചത്.
തുടർന്ന് ഇദേഹത്തെ മാഹി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ മറ്റൊരു മകന്‍ ഷാര്‍ജയില്‍ നിന്ന് കഴിഞ്ഞ ദിവസം എത്തിയിരുന്നു. മടങ്ങി എത്തിയ ആളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. 71കാരന് എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 71കാരന് രോഗം സ്ഥിരീകരിച്ചതോടെ മാഹിയില്‍ രോഗബാധിതരുടെ എണ്ണം ഒൻപത് ആയി. പള്ളൂര്‍ സ്വദേശിനിയായ 58കാരിക്കും 45കാരനായ പന്തക്കല്‍ സ്വദേശിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച പന്തക്കല്‍ സ്വദേശി ദുബൈയില്‍ നിന്നും ജൂണ്‍ നാലിനാണ് നാട്ടിലെത്തിയത്. ഇവർ മാഹി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ നാല് പേരാണ് മാഹിയില്‍ ചികിത്സയിലുള്ളത്.