കേരളം

kerala

ETV Bharat / state

പോക്‌സോ കേസ് പ്രതിക്ക് എട്ട് വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കണ്ണൂര്‍ കോടതി - കണ്ണൂര്‍ കോടതി

Kannur Pocso Case Verdict: 2021 ഡിസംബറിലാണ് കേസിനാസ്‌പദമായ ക്രൂരത കണ്ണൂരില്‍ അരങ്ങേറിയത്. പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് കുറ്റകൃത്യം ചെയ്‌തെന്ന പ്രോസിക്യൂഷന്‍ വാദം കേസിനെ ശക്‌തമാക്കി.

pocso  Kannur Pocso Case Verdict  panor pocso case  kannur pocso case  കണ്ണൂര്‍ പോക്‌സോ കേസ്  കണ്ണൂര്‍ കോടതി  തലശേരി കോടതി
Kannur Pocso Case Verdict

By ETV Bharat Kerala Team

Published : Jan 18, 2024, 9:06 PM IST

കണ്ണൂര്‍:പതിമൂന്ന് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് എട്ട് വര്‍ഷം കഠിനതടവിനും 45,000 രൂപ പിഴയും ശിക്ഷ വിധിച്ച് കേടതി.പിഴ അടച്ചില്ലെങ്കില്‍ ഒന്‍പത് മാസം അധിക തടവ് അനുഭവിക്കണം(Kannur Pocso Case Verdict ). പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്‌ത കേസില്‍ 53 കാരനാണ് പ്രതി.

തലശ്ശേരി അതിവേഗ പോക്‌സോ കോടതി ജഡ്‌ജി ടിറ്റി ജോര്‍ജ്ജാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2021 ഡിസംബര്‍ 19 നാണ് കേസിന്നാസ്‌പദമായ സംഭവം നടന്നത്. പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. എം.ബാസുരി ഹാജരായി.

പാനൂര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെട്കറായിരുന്ന ദിനേശനാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കുറ്റ പത്രം സമര്‍പ്പിച്ചത്.

ABOUT THE AUTHOR

...view details