കണ്ണൂര്‍:തളിപ്പറമ്പിൽ 13 വയസുകാരിയെ പീഡിനത്തിനിരയാക്കിയ സംഭവത്തിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. തളിയിൽ സ്വദേശി കെ.വി വിജയനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. വിജയന്‍റെ വീട്ടിൽ ത്രാസ് വാങ്ങാൻ പോയ സമയത്ത് ഇയാൾ പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. 13 വയസുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
പതിമൂന്നു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മധ്യവയസ്കന്‍ അറസ്റ്റില്‍ - തളിപ്പറമ്പ്
ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. വിജയന്‍റ് വീട്ടിൽ ത്രാസ് വാങ്ങാൻ പോയ സമയത്ത് ഇയാൾ പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. 13 വയസുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
പതിമൂന്നു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മധ്യവയസ്കന്‍ അറസ്റ്റില്‍
തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. തുടർന്ന് ചൊവ്വാഴ്ച്ച രാവിലെ തളിപ്പറമ്പ് സി.ഐ എൻ.കെ സത്യനാഥൻ, എസ്.ഐ പി.സി സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.