കേരളം

kerala

ETV Bharat / state

പ്ലാസ്റ്റിക് മാലിന്യത്തില്‍ ചീഞ്ഞുനാറി കണ്ണൂര്‍

പ്ലാസ്റ്റിക് രഹിത ജില്ലയാക്കാൻ ഫോർ എവർ ഗ്രീൻ പദ്ധതിയുമായി ജില്ലാ ഭരണകൂടം രംഗത്തിറങ്ങിയിട്ടും വിജയം കണ്ടില്ല

പ്ലാസ്റ്റിക് മാലിന്യം

By

Published : Aug 8, 2019, 4:57 PM IST

Updated : Aug 8, 2019, 7:07 PM IST

കണ്ണൂർ: പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ പൊറുതി മുട്ടി കണ്ണൂർ നഗരവും അനുബന്ധ പ്രദേശങ്ങളും. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ സംഭരിക്കാനോ സംസ്‌കരിക്കാനോ കോർപ്പറേഷനിൽ സംവിധാനമില്ല. മഴക്കാലമായതോടെ നഗരം ചീഞ്ഞുനാറുകയാണ്. പ്ലാസ്റ്റിക്ക് രഹിത ജില്ലയാക്കാൻ ഫോർ എവർ ഗ്രീൻ പദ്ധതിയുമായി ജില്ലാ ഭരണകൂടം രംഗത്തിറങ്ങിയിട്ടും വിജയം കണ്ടില്ല. പ്ലാസ്റ്റിക്ക് മാത്രം ശേഖരിക്കാൻ വാങ്ങിയ വാഹനങ്ങൾ കോർപ്പറേഷൻ അങ്കണത്തില്‍ പൂർണ വിശ്രമത്തിലാണ്.

പ്ലാസ്റ്റിക് മാലിന്യത്തില്‍ ചീഞ്ഞുനാറി കണ്ണൂര്‍
നഗരമധ്യത്തിലെ ഒരു പ്രധാന പ്ലാസ്റ്റിക്ക് മാലിന്യ കേന്ദ്രമാണ് തെക്കി ബസാർ. റോഡിന് അരികിൽ നിന്ന് മാലിന്യം യഥേഷ്‌ടം വലിച്ചെറിയാനുള്ള സൗകര്യം ഇവിടെയുണ്ട്. ഒരു അലങ്കാരത്തിന് ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡും കാണാം. ചാക്കിലും കവറിലും കെട്ടി വലിച്ചെറിയുന്ന മാലിന്യം മുഴുവൻ പ്ലാസ്റ്റിക്കാണ്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം വന്നു കൊണ്ടേയിരിക്കുന്നു. പ്ലാസ്റ്റിക്ക് കുന്നുകൂടുമ്പോൾ കൂട്ടിയിട്ട് പരസ്യമായി കത്തിക്കും. നഗരത്തിന്‍റെ പല ഭാഗങ്ങളിലും ഇത് പതിവ് കാഴ്ചയാണ്.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി, കുടുംബശ്രീ അധികൃതർ തുടങ്ങിയവരോട് വിഷയം അവതരിപ്പിച്ചെങ്കിലും അധികൃതരും കൈമലർത്തുകയാണ്. കോർപ്പറേഷൻ അധീനതയിലുള്ള ചേലോറയിലെ മാലിന്യ സംസ്‌കരണ കേന്ദ്രം പ്രവർത്തനരഹിതമായതാണ് മാലിന്യം കുന്നുകൂടാൻ കാരണമെന്നാണ് അധികൃതരുടെ വാദം.

Last Updated : Aug 8, 2019, 7:07 PM IST

ABOUT THE AUTHOR

...view details