കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രി സ്വന്തം മണ്ഡലങ്ങളിലേക്ക് പ്രചാരണത്തിനിറങ്ങുന്നു - pinarayi vijayan election campaign

സ്വന്തം മണ്ഡലമായ ധർമ്മടത്തെ സിപിഎമ്മിന്‍റെ പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് യോഗങ്ങളിലാണ് പിണറായി വിജയൻ പങ്കെടുക്കുക

മുഖ്യമന്ത്രി സ്വന്തം മണ്ഡലങ്ങളിലേക്ക് പ്രചാരണത്തിനിറങ്ങുന്നു  തെരഞ്ഞെടുപ്പ് പ്രചാരണം  കണ്ണൂരിൽ മുഖ്യമന്ത്രി പ്രചാരമത്തിന്  ധർമ്മടത്തെ സിപിഎമ്മിന്‍റെ പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ്  Pinarayi vijayan is campaigning in his own constituency  pinarayi vijayan election campaign  darmadam election cmpaign
മുഖ്യമന്ത്രി സ്വന്തം മണ്ഡലങ്ങളിലേക്ക് പ്രചാരണത്തിനിറങ്ങുന്നു

By

Published : Dec 6, 2020, 7:23 PM IST

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലത്തിലേക്ക് ഇറങ്ങുന്നു. തിങ്കളാഴ്‌ച മുതൽ അഞ്ച് ദിവസം മുഖ്യമന്ത്രി കണ്ണൂരിൽ തങ്ങും. സ്വന്തം മണ്ഡലമായ ധർമ്മടത്തെ സിപിഎമ്മിന്‍റെ പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് യോഗങ്ങളിലാണ് പിണറായി വിജയൻ പങ്കെടുക്കുക. ധർമ്മടത്തെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പദ്ധതി പ്രദേശങ്ങളും സന്ദർശിക്കും.

മുഖ്യമന്ത്രി സ്വന്തം മണ്ഡലങ്ങളിലേക്ക് പ്രചാരണത്തിനിറങ്ങുന്നു
മുഖ്യമന്ത്രി സ്വന്തം മണ്ഡലങ്ങളിലേക്ക് പ്രചാരണത്തിനിറങ്ങുന്നു

പത്താം തിയ്യതി കണ്ണൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി രംഗത്തിറങ്ങാത്തതിന് എതിരെ പ്രതിപക്ഷ കക്ഷികൾ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് പിണറായി വിജയൻ സ്വന്തം തട്ടകത്തിലേക്ക് എത്തുന്നത്.

ABOUT THE AUTHOR

...view details