കണ്ണൂര്‍ പിലാത്തറയില്‍ രണ്ടിടത്ത് ബോംബേറ് - ബോംബേറ്
സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കണ്ണൂര്‍ പിലാത്തറയില്‍ രണ്ടിടത്ത് ബോംബേറ്
കണ്ണൂര്‍: കണ്ണൂര്‍ പിലാത്തറ 19-ാം നമ്പര്‍ ബൂത്തിലെ കോണ്‍ഗ്രസ് ഏജന്‍റിന്‍റായ വി ടി വി പത്മനാഭന്‍റെ വീടിന് നേരെ ബോംബേറ്. ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് ബോംബേറ് നടന്നത്.
ഏപ്രില്‍ 23ന് തന്‍റെ പേരില്‍ മറ്റൊരാള്‍ വോട്ട് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് വോട്ട് നിഷേധിക്കപ്പെട്ട ഷാര്‍ലറ്റിന്‍റെ വീടിന് നേരെയും സമാനമായി ബോംബേറ് നടന്നു. ഇന്നലെ നടന്ന റിപോളിങ്ങില്‍ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Last Updated : May 20, 2019, 7:08 AM IST