കേരളം

kerala

ETV Bharat / state

പെട്രോൾ പമ്പ് തൊഴിലാളികളുടെ സമരം പിൻവലിച്ചു

കുറഞ്ഞ വേതനം പതിനെട്ടായിരം രൂപയായി നിശ്ചയിക്കുക, മുഴുവൻ തൊഴിലാളികൾക്കും ഇഎസ്ഐ, പിഎഫ്, ക്ഷേമനിധി തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പത്താം തിയ്യതി മുതൽ പണിമുടക്ക് ആരംഭിച്ചത്.

By

Published : Mar 11, 2020, 7:30 PM IST

പെട്രോൾ പമ്പ് തൊഴിലാളികളുടെ സമരം പിൻവലിച്ചു  Petrol pump workers' strike called off
പെട്രോൾ

കണ്ണൂർ:ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ നടത്തി വന്ന സമരം പിൻവലിച്ചു. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ പെട്രോള്‍ പമ്പ് തൊഴിലാളികളും ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പമ്പ് ഉടമകൾ കോടതിയിൽ നൽകിയ ഹർജിയിൽ നാളെ വൈകുന്നേരത്തിന് മുമ്പ് തീരുമാനമായില്ലെങ്കിൽ മിനിമം വേജ് എന്ന സർക്കാർ ഉത്തരവ് നടപ്പാക്കുമെന്ന് തൊഴിലാളി നേതാക്കൾക്ക് കലക്ടർ ഉറപ്പ് നൽകി.

കുറഞ്ഞ വേതനം പതിനെട്ടായിരം രൂപയായി നിശ്ചയിക്കുക, മുഴുവൻ തൊഴിലാളികൾക്കും ഇഎസ്ഐ, പിഎഫ്, ക്ഷേമനിധി തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പത്താം തിയ്യതി മുതൽ പണിമുടക്ക് ആരംഭിച്ചത്. സമരത്തെ തുടർന്ന് നഗരത്തിലെ അടക്കം ആകെയുള്ള 140 പമ്പുകളിൽ ഭൂരിഭാഗവും അടച്ചിരുന്നു. അതേസമയം ഇതേ ആവശ്യം ഉന്നയിച്ചുള്ള പാചക വാതക തൊഴിലാളി സമരം തുടരും. പാചകവാതക ഏജന്‍സി ഉടമകള്‍ ചർച്ചയിൽ പങ്കെടുത്തില്ല.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details