കണ്ണൂര്‍: പയ്യന്നൂർ കോറോം ശ്രീ മുച്ചിലോട്ട് കാവിലെ പെരുങ്കളിയാട്ടം പ്രകൃതി സൗഹൃദമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. കളിയാട്ടം കാണാനെത്തുന്ന മൂന്ന് ലക്ഷം പേര്‍ക്ക് ഭക്ഷണം വിളമ്പുന്നതിനായി ആയിരത്തോളം മുളങ്കൂട്ടകളാണ് വയനാട്ടില്‍ നിന്ന് എത്തിച്ചിരിക്കുന്നത്. പ്ലാസിറ്റിക്കിനെ മാറ്റി നിര്‍ത്തുകയെന്നതാണ് ലക്ഷ്യം.
ഭക്ഷണം വിളമ്പുന്നത് മുളങ്കൂട്ടകളില്‍; പെരുങ്കളിയാട്ടം പ്രകൃതി സൗഹൃദം
പയ്യന്നൂർ കോറോം ശ്രീ മുച്ചിലോട്ട് കാവിലെ പെരുങ്കളിയാട്ടം ഇത്തവണ പ്രകൃതി സൗഹൃദമാകും.
പെരുങ്കളിയാട്ടത്തിനെത്തിയാല്‍ മൂളങ്കൂട്ടത്തില്‍ ഉണ്ണാം
പ്രത്യേകം തയ്യാറാക്കി എത്തിച്ച കൂട്ടകൾ ചകിരി കൊണ്ട് ബലപ്പെടുത്തി. ഭക്ഷണം വിളമ്പാനും സംഭരിച്ച് വയ്‌ക്കാനും കഴിയുന്ന തരത്തില്‍ വിവിധ വലിപ്പത്തിലാണ് കൂട്ടകള്‍ നിര്‍മിച്ചിരിക്കുന്നത്.