കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഒന്നാം പ്രതി പീതാംബരനെ ഉൾപ്പെടെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ആഴ്ചയാണ് സിബിഐ കോടതി അനുമതി നൽകിയത്. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെയാണ് സിബിഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നത്.
പെരിയ ഇരട്ടക്കൊലപാതകം; പ്രതികളെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും - Periya murder; The interrogation of the accused will continue today
ഒന്നാം പ്രതി പീതാംബരനെ ഉൾപ്പെടെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ആഴ്ചയാണ് സിബിഐ കോടതി അനുമതി നൽകിയത്
കേസിലെ ഒന്നാം പ്രതിയും സിപിഎം പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ പീതാംബരനെയാണ് സംഘം ആദ്യം ചോദ്യം ചെയ്തത്. കൊലപാതകത്തിന് ആസൂത്രണം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങളാണ് കൂടുതലായും ചോദിച്ചറിയുക. കേസിലെ പ്രതികളായ കെ. അനിൽകുമാർ, എ. അശ്വിൻ, ആർ. ശ്രീരാഗ്, ജി. ജിജിൻ, എ. മുരളി, രഞ്ജിത് പ്രദീപ്, എ. സുബീഷ് എന്നിവരെ ഇന്നും നാളെയുമായി അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്യും.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പ്രതികളെ ചോദ്യം ചെയ്യുന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്.