കേരളം

kerala

ETV Bharat / state

പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു

കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങള്‍ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ പീര്‍ മുഹമ്മദിന്‍റേതാണ്. മലയാളികള്‍ ഇന്നും ഗൃഹാതുരത്വത്തോടെ പാടുന്ന വരികളില്‍ പലതും പീര്‍മുഹമ്മദിന്‍റെ സൃഷ്‌ടിയാണ്.

peer mohammad  mappilappattu  mappilappattu singer peer mohammad  peer mohammad passed away  mappilappattu singer passed away  പീർ മുഹമ്മദ് അന്തരിച്ചു  പീർ മുഹമ്മദ്  മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ്  പീർ മുഹമ്മദ് മാപ്പിളപ്പാട്ട്  മാപ്പിളപ്പാട്ട്  പീർ മുഹമ്മദ് ഗാനങ്ങൾ  peer mohammad songs
പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു

By

Published : Nov 16, 2021, 11:57 AM IST

കണ്ണൂർ:പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് (78) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ ചൊവ്വാഴ്‌ച പുലർച്ചെ തലശേരി മുഴുപ്പിലങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം.

മാപ്പിളപ്പാട്ടിന്‍റെ ലോകത്തെ നിരവധി ഹിറ്റുപാട്ടുകള്‍ക്ക് പീർ മുഹമ്മദ് ഈണമിട്ടിട്ടുണ്ട്. കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങള്‍ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ പീര്‍ മുഹമ്മദിന്‍റേതാണ്. മലയാളികള്‍ ഇന്നും ഗൃഹാതുരത്വത്തോടെ പാടുന്ന വരികളില്‍ പലതും പീര്‍മുഹമ്മദിന്‍റെ സൃഷ്‌ടിയാണ്.

തെങ്കാശിക്കാരിയായ ബല്‍ക്കീസിന്‍റെയും തലശ്ശേരിക്കാരനായ അസീസ് അഹമ്മദിന്‍റെയും മകനായി 1945 ജനുവരി 8ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള 'സുറണ്ടൈ' ഗ്രാമത്തിലാണ് പീര്‍ മുഹമ്മദിന്‍റെ ജനനം. നാലു വയസുള്ളപ്പോഴായിരുന്നു തലശ്ശേരിയിലേക്ക് എത്തുന്നത്.

തായത്തങ്ങാടി താലിമുല്‍ അവാം മദ്രസ യു.പി സ്‌കൂള്‍, തലശ്ശേരിയിലെ സെന്‍റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, മുബാറക് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി പഠനം. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്നും ബിരുദവും നേടി.

നാലായിരത്തോളം ഗാനങ്ങളില്‍ ഗായകനായും, സംഗീതം നല്‍കിയും പീര്‍ മുഹമ്മദിന്‍റെ പ്രതിഭ പതിഞ്ഞിട്ടുണ്ട്. മലയാള സിനിമയിലും പീര്‍ മുഹമ്മദിന്‍റെ പ്രതിഭ തെളിയിച്ച ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. 'അന്യരുടെ ഭൂമി' എന്ന സിനിമയില്‍ എടി ഉമ്മറിന്‍റെ സംഗീതത്തിലുള്ള ഗാനത്തിനും 'തേന്‍തുള്ളി' എന്ന ചിത്രത്തിലെ കെ. രാഘവന്‍ മാസ്റ്ററുടെ സംഗീതത്തിലുള്ള ഒരു ഗാനത്തിനും പീര്‍ മുഹമ്മദ് ശബ്‌ദം നല്‍കിയിട്ടുണ്ട്.

ഭാര്യ രഹന. മക്കള്‍ സമീര്‍, നിസാം, ഷെറിന്‍, സാറ. ഗായകന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈകിട്ട് നാലു മണിക്കാണ് സംസ്‌കാര ചടങ്ങുകൾ.

Also Read: Bank Scam: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി കിരൺ പിടിയിൽ

ABOUT THE AUTHOR

...view details