കണ്ണൂർ:കൈകൂലി വാങ്ങുന്നതിനിടെ കണ്ണൂർ പഴയങ്ങാടി എ.എസ്.ഐയെ വിജിലൻസ് പിടികൂടി. പഴയങ്ങാടി സ്റ്റേഷൻ എ.എസ്.ഐ ആയ വിളയാങ്കോട് സ്വദേശി പി. രമേശൻ (48) ആണ് പിടിയിലായത്. പാസ്പോർട്ട് വെരിഫിക്കേഷനിടെ കൈക്കൂലി വാങ്ങാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി.
പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്ത് കുമാറിൻ്റെ പരാതിയിലാണ് വേഷം മാറിയെത്തിയ വിജിലൻസ് സംഘം രമേശനെ പിടികൂടിയത്. പാസ്പോർട്ട് വെരിഫിക്കേഷൻ സംബന്ധിച്ച് സ്റ്റേഷനിൽ വിളിച്ച് വരുത്തി 1000 രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് ശരത്ത് കണ്ണൂർ വിജിലൻസിനെ സമീപിക്കുകയായിരുന്നു.