കണ്ണൂർ: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ പാർഥ കൺവെൻഷൻ സെന്‍ററിന് പ്രവർത്തനാനുമതി നൽകാൻ ആന്തൂർ നഗരസഭ തീരുമാനം. സാജന്‍റെ കുടുംബം സമർപ്പിച്ച പുതിയ പ്ലാൻ പ്രകാരം നഗരസഭ സെക്രട്ടറി കൺവൻഷൻ സെന്‍ററിൽ പരിശോധന നടത്തിയതിന് ശേഷമാണ് അനുമതി നൽകിയത്. നഗരസഭ കണ്ടെത്തിയ അപാകതകൾ പരിഹരിച്ചു കൊണ്ടുള്ള പ്ലാനാണ് സെക്രട്ടറിക്ക് മുമ്പാകെ സാജന്‍റെ കുടുംബം സമർപ്പിച്ചത്. ബഹുഭൂരിപക്ഷം അപാകതകളും പരിഹരിച്ചതായി നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. അതേസമയം വാട്ടർ ടാങ്ക് നിർമ്മിച്ചതുമായി ബന്ധപ്പെട്ട ചട്ടലംഘനം പരിഹരിക്കാൻ നഗരസഭ ആറ് മാസത്തെ സമയം അനുവദിച്ചു.
പാർഥ കൺവെൻഷൻ സെന്‍ററിന് അനുമതി നൽകാൻ തീരുമാനം
സാജന്‍റെ കുടുംബം സമർപ്പിച്ച പുതിയ പ്ലാൻ പ്രകാരം നഗരസഭ സെക്രട്ടറി കൺവൻഷൻ സെന്‍ററിൽ പരിശോധന നടത്തിയതിന് ശേഷമാണ് ആന്തൂർ നഗരസഭ അനുമതി നൽകാന്‍ തീരുമാനിച്ചത്.
പാർഥ കൺവെൻഷൻ സെന്‍ററിന് അനുമതി
പബ്ലിക് ടോയ്‌ലറ്റിലെ യൂറിൻ കാബിനുകളുടെ എണ്ണത്തിലും വാഷ് ബെയ്സൻ നിർമാണത്തിലും ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കാനുള്ള റാംപിലും ബാൽക്കണിയിലുമായിരുന്നു അപാകതകൾ കണ്ടെത്തിയിരുന്നത്. ഇവ പഹരിച്ചുള്ള പ്ലാനാണ് പുതുക്കി നൽകിയത്. സാജന്‍റെ ബന്ധുക്കളും പാർഥ കൺവൻഷൻ സെന്‍റർ അധികൃതരും ആർക്കിടെക്റ്റും ചേർന്ന് രാവിലെയാണ് പുതിയ പ്ലാന്‍ നഗരസഭ സെക്രട്ടറിക്ക് കൈമാറിയത്.
Last Updated : Jul 9, 2019, 6:02 PM IST