കേരളം

kerala

ETV Bharat / state

മൊബൈൽ മോഷണം; പ്രതി അറസ്റ്റില്‍ - mobile phone thief

നേരത്തെ മാതമംഗലം തൃക്കുട്ടേരിയിൽ ക്ഷേത്ര ഭണ്ഡാരം കവർന്ന കേസിൽ ആറു മാസത്തോളം ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു

മൊബൈൽ ഫോൺ മോഷ്ടാവ്  പരിയാരം പൊലീസ്  എസ്.ഐ ബാബുമോന്‍  Pariyaram police  mobile phone thief  കാസര്‍കോട് സ്വദേശി സുമേഷ്
മൊബൈൽ ഫോൺ മോഷ്ടാവിനെ പിടികൂടി പരിയാരം പൊലീസ്

By

Published : Jan 18, 2020, 3:48 PM IST

കണ്ണൂര്‍: ഉറങ്ങി കിടന്നയാളുടെ പോക്കറ്റില്‍ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ബളാൽ സ്വദേശി ഹരീഷ് ബാബുവിനെയാണ് എസ്ഐ ബാബുമോന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം. ആൾതാമസമില്ലാത്ത വീടിന്‍റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന കാസര്‍കോട് സ്വദേശി സുമേഷിന്‍റെ മൊബൈൽ ഫോണാണ് ഹരീഷ് മോഷ്ടിച്ചത്. പച്ചക്കറി ലോഡുമായി വന്ന മിനി ലോറി ഡ്രൈവറാണ് സുമേഷ്. നേരത്തെ മാതമംഗലം കവര്‍ച്ചാ കേസില്‍ ആറു മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഹരീഷ്. ഇയാള്‍ അഞ്ച് ദിവസം മുമ്പാണ് ജയില്‍ മോചിതനായത്.

ABOUT THE AUTHOR

...view details