കണ്ണൂർ:പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ സിപിഎം പ്രവർത്തകൻ ഷിനോസിനെ കോടതിയിൽ ഹാജരാക്കി. പ്രതിയെ തലശ്ശേരി ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പാനൂർ കൊലപാതകം: അറസ്‌റ്റിലായ പ്രതി ഷിനോസിനെ റിമാൻഡ് ചെയ്‌തു
പ്രതിയെ തലശ്ശേരി സബ്ബ് ജയിലിലേക്ക് മാറ്റി.
Panoor murder: Arrested accused Shinos remanded
കൂടുതൽ വായനയ്‌ക്ക്:പാനൂര്‍ കൊലപാതകം; സി.പി.എം പ്രവർത്തകന്‍ അറസ്റ്റില്‍
സംഭവത്തിൽ ഷിനോസിനു പിന്നാലെ 14 പേർക്കെതിരെയാണ് ചൊക്ലി പൊലീസ് കേസെടുത്തിരിക്കുന്നത്. ഏഴ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. തലശ്ശേരി അസിസ്റ്റന്‍റ് കമ്മിഷണർ സുരേഷും സംഘവും ചേർന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. ഇയാൾ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തയാളാണെന്ന് പൊലീസ് പറയുന്നു. പ്രതിയെ തലശ്ശേരി സബ്ബ് ജയിലിലേക്ക് മാറ്റി.