കണ്ണൂര്‍:പാനൂർ മനേക്കരയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. സി.പി.എം കിഴക്കെ മനേക്കര ബ്രാഞ്ച് അംഗം ചന്ദ്രനെയാണ് (48) വെട്ടി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇ.ടി.വി ഭാരതിന് ലഭിച്ചു. രാത്രി 8.10 ന് മനേക്കര ഇ.എം.എസ് മന്ദിരത്തിന്‍റെ വരാന്തയിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്. കാലിന് ആഴത്തിലുള്ള പരിക്കുകളോടെ ചന്ദ്രനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാനൂരിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു - ആർ.എസ്.എസ്
സി.പി.എം കിഴക്കെ മനേക്കര ബ്രാഞ്ച് അംഗം ചന്ദ്രനെയാണ് (48) വെട്ടി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇ.ടി.വി ഭാരതിന് ലഭിച്ചു.
പാനൂർ മനേക്കരയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു
കൂടെയുണ്ടായിരുന്ന സുഹൃത്ത് വിജയനും മർദനമേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം നിടുമ്പ്രത്ത് വച്ച് ആർ.എസ്.എസ് നേതാവിനും സഹോദരങ്ങൾക്കും നേരെ അക്രമം നടന്നിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഈ സംഭവമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പാനൂർ പൊലീസ് അന്വേഷണം തുടങ്ങി.
Last Updated : Jun 11, 2020, 6:27 AM IST