കേരളം

kerala

By

Published : Jul 17, 2021, 4:29 PM IST

ETV Bharat / state

യുവതിക്ക് പരിക്കുകളില്ല; പഴനി കൂട്ടബലാത്സംഗക്കേസ് കെട്ടിച്ചമച്ചതെന്ന് പൊലീസ്, അന്വേഷണം നിലച്ചു

പഴനി കൂട്ടബലാത്സംഗക്കേസിൽ പീഡനത്തിനിരയായി എന്നാരോപിക്കപ്പെടുന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഗുരുതര പരിക്കുകൾ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടറുടെ മൊഴി. യുവതിയുടേയും ഭർത്താവിന്‍റെയും മൊഴിയിലെ വൈരുദ്ധ്യങ്ങളും പ്രധാനമാണ്.

Palani gang rape cases  Twist in Palani gang rape  Palani gang rape cases is fabricated  പഴനി കൂട്ടബലാത്സംഗക്കേസ്  പഴനി കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്  തമിഴ്നാട്ടിൽ മലയാളി യുവതി കൂട്ടബലാത്സത്തിന് ഇരയായി
യുവതിക്ക് പരിക്കുകളില്ല; പഴനി കൂട്ടബലാത്സംഗക്കേസ് കെട്ടിച്ചമച്ചതെന്ന് പൊലീസ്, അന്വേഷണം നിലച്ചു

കണ്ണൂർ: തുടക്കം മുതൽ ദുരൂഹതകളും സംശയങ്ങളും ചൂഴ്ന്ന് നിന്ന പഴനി കൂട്ടബലാത്സംഗക്കേസ് അന്വേഷണം നിലച്ചു. തലശേരിയിൽ താമസിക്കുന്ന തമിഴ്‌നാട്‌ സ്വദേശിയായ 40 കാരി പഴനിയിലെ ലോഡ്‌ജിൽ കൂട്ടബലാത്സംഗത്തിനിരയായെന്ന കേസാണ് ഒട്ടേറെ ചോദ്യങ്ങൾ ശേഷിപ്പിച്ച് നിശ്ചലമായത്.

വിഷയത്തിൽ തുമ്പു കിട്ടാതെ സംഭവം അന്വേഷിക്കാനെത്തിയ തമിഴ്‌നാട്‌ പൊലീസ്‌ സംഘവും നാട്ടിലേക്ക് മടങ്ങിയി. ഇതോടെ കണ്ണൂർ ജില്ലയിലും തമിഴ് നാട്ടിലെ ഡിണ്ടിക്കലിലും തീർഥാടന നഗരമായ പഴനിയിലും ദിവസങ്ങളായി വിവാദങ്ങൾ സൃഷ്ടിച്ച കേസിന്‍റെ അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുകയാണ്.

സംസഭവം ഇങ്ങനെ

ഇക്കഴിഞ്ഞ ജൂൺ 20നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ജൂൺ 19ന് പഴനി പാർക്ക് റോഡിലെ സ്വകാര്യ ലോഡ്‌ജിൽ മുറിയെടുത്ത യുവതി തന്നെ ക്രൂര പീഡനത്തിനിരയാക്കി എന്ന് വെളിപ്പെടുത്തി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സക്കായി എത്തിയതായിരുന്നു കേസിന്‍റെ തുടക്കം. പീഡനത്തിൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതവും സ്വകാര്യ ഭാഗങ്ങളിൽ പരിക്കുമേറ്റെന്ന് യുവതി പറഞ്ഞിരുന്നു.

വിദഗ്ദ ചികിത്സക്കായി ഇവരെ പിന്നീട് പരിയാരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് പീഡന പരാതി പുറം ലോകമറിഞ്ഞത്. തുടർന്ന് രണ്ട് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികൾ പ്രശ്നത്തിൽ ഇടപെട്ടതോടെ കണ്ണൂരിലെയും ഡിണ്ടിക്കലിലെയും പൊലീസുകാർ വിവിധ തലങ്ങളിൽ രഹസ്യാന്വേഷണം നടത്തി.

കേസിലെ വഴിത്തിരിവ്

ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം തലശേരിയിലെത്തിയ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയെടുത്തപ്പോൾ യുവതിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അറിഞ്ഞു. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. മാലിനി, വകുപ്പ് മേധാവിയും പ്രിൻസിപ്പലുമായ ഡോ. എസ് അജിത്ത്‌ എന്നിവരിൽ നിന്നാണ് വിവരങ്ങങൾ ചോദിച്ചറിഞ്ഞത്.

More read: കൂട്ടബലാത്സംഗത്തിന് തെളിവില്ല: പഴനി സംഭവത്തിൽ വൻവഴിത്തിരിവ്

മൊഴിയിലെ വൈരുദ്ധ്യം

യുവതിയുടെ ഒപ്പം താമസിക്കുന്ന യുവാവ് രണ്ടാം ഭർത്താവാണെന്ന് തലശേരിയിൽ പറഞ്ഞ നാൽപതുകാരി പഴനി പാർക്ക് റോഡിലെ ലോഡ്ജിലെത്തിയത് അമ്മയും മകനുമെന്ന്‌ പറഞ്ഞായിരുന്നു. താമസത്തിനിടയിൽ മുറിയിൽ മദ്യപിച്ച് ബഹളം വച്ചതിനാൽ ലോഡ്‌ജുകാർ ഇറക്കിവിട്ടിരിന്നു. ആ സംഭവത്തിന് ശേഷമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്‌.

ആദ്യഭർത്താവ്‌ മരിച്ച ശേഷമാണ്‌ യുവതി യുവാവിനൊപ്പം താമസം തുടങ്ങിയത്‌. മെഡിക്കൽ റിപ്പോർട്ടിൽ പീഡനം നടന്നതിന്‍റെ സൂചനയുണ്ടെങ്കിലും ആര്‌, എങ്ങനെ എന്നതിന് ഉത്തരമില്ല. വിഷയത്തിൽ കേരള പൊലീസിന്‍റെ നടപടി പൂർത്തിയായെന്ന്‌ എസിപി മൂസ വള്ളിക്കാടനും അറിയിച്ചിട്ടുണ്ട്.

More read: പഴനി പീഡനം; കൂട്ടബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതെന്ന് സൂചന

ABOUT THE AUTHOR

...view details