കേരളം

kerala

ETV Bharat / state

കർക്കടക ഫെസ്റ്റുമായി പടിയൂർ ഗ്രാമപഞ്ചായത്ത്; ശ്രദ്ധേയമായി നാടൻ വിഭവങ്ങൾ

തകര ഇല, ചേമ്പിൻ തണ്ട്, വാഴ ചുണ്ട്‌ വിഭവങ്ങളും ചക്ക, ചക്കക്കുരു, കപ്പളങ്ങ താള്, കറിവേപ്പില, ചിപ്‌സ്, കപ്പ ചിപ്‌സ്, അച്ചാറുകൾ, തരക്കലരി തുടങ്ങിയവയും പ്രദർശനത്തിന് ഉണ്ടായിരുന്നു.

By

Published : Jul 23, 2022, 6:32 PM IST

karkidaka fest CDS  padiyur panchayat karkidaka fest  കർക്കടക ഫെസ്റ്റ് പടിയൂർ ഗ്രാമപഞ്ചായത്ത്  കർക്കടക ഫെസ്റ്റ് സിഡിഎസ് കുടുംബശ്രീ നാടൻ വിഭവങ്ങൾ
കർക്കടക ഫെസ്റ്റുമായി പടിയൂർ ഗ്രാമപഞ്ചായത്ത്; ശ്രദ്ധേയമായി നാടൻ വിഭവങ്ങൾ

കണ്ണൂർ:നാടൻ വിഭവങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനുമായി പടിയൂർ ഗ്രാമപഞ്ചായത്ത് സിഡിഎസിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർക്കടക ഫെസ്റ്റ് ശ്രദ്ധേയമായി. ജൂലൈ 22, 23 ദിനങ്ങളിലായി ബ്ലാത്തൂരിലാണ് പോഷക 2022 എന്ന പേരിൽ കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചത്.

പടിയൂർ ഗ്രാമപഞ്ചായത്ത് കർക്കടക ഫെസ്റ്റ് നടത്തി

കുടുംബശ്രീ പ്രവർത്തകർ തയാറാക്കിയ നിരവധി നാടൻ വിഭവങ്ങൾ പരിപാടിയിൽ ഇടംപിടിച്ചു. ചക്കക്കുരു പായസവും കർക്കടക മരുന്നുകളും ആളുകളെ ആകർഷിച്ചെങ്കിലും തകര ഇല, ചേമ്പിൻ തണ്ട്, വാഴ ചുണ്ട്‌ വിഭവങ്ങളായിരുന്നു ശ്രദ്ധാകേന്ദ്രം. ചക്ക, ചക്കക്കുരു, കപ്പളങ്ങ താള്, കറിവേപ്പില, ചിപ്‌സ്, കപ്പ ചിപ്‌സ്, അച്ചാറുകൾ, തരക്കലരി തുടങ്ങിയവയും പ്രദർശനത്തിനുണ്ടായിരുന്നു.

പ്രദർശനത്തിൽ പങ്കെടുക്കുവാനും കുടുംബശ്രീ പ്രവർത്തകരുടെ വിഭവങ്ങൾ വാങ്ങുവാനുമായി നിരവധി പേരാണ് എത്തിയത്. ഒരു ഗ്ലാസ് ചക്കക്കുരു പായസത്തിന് 20 രൂപയായിരുന്നു വില. പ്രദർശനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആർ.മിനി ഉദ്‌ഘാടനം ചെയ്‌തു.

ABOUT THE AUTHOR

...view details