കണ്ണൂർ: തന്‍റെ പ്രസ്‌താവനയെ വളച്ചൊടിച്ചുവെന്ന വിശദീകരണവുമായി പി ജയരാജൻ. പാർട്ടിയാണ് ക്യാപ്റ്റനെന്നായിരുന്നു പി ജയരാജൻ ഇന്നലെ ഫേസ്‌ബുക്കിൽ കുറിച്ചത്. എന്നാൽ തന്‍റെ പ്രസ്‌താവനയെ വലതുപക്ഷ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും എൽഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പി ജയരാജൻ വിശദീകരിക്കുന്നു.
'ക്യാപ്റ്റൻ' വിവാദത്തില്‍ വിശദീകരണവുമായി പി ജയരാജൻ - P Jayarajan facebook post
തന്‍റെ പ്രസ്‌താവനയെ വലതുപക്ഷ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും എൽഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പി ജയരാജൻ കുറിച്ചു.
കോൺഗ്രസ് പട്ടികയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നുണ്ടായ കെ സുധാകരന്‍റെ പ്രതികരണം നാം കണ്ടതാണെന്നും അത് തന്‍റെ ചുമലിൽ കെട്ടി വക്കാൻ ശ്രമിക്കേണ്ടെന്നും ജയരാജൻ സുധാകരന് മറുപടി നൽകി. മാനദണ്ഡങ്ങൾ അനുസരിച്ചാണ് സിപിഎം സ്ഥാനാർഥി പട്ടിക തീരുമാനിച്ചതെന്നും എൽഡിഎഫിന്‍റെ ഭരണത്തുടർച്ചക്കാണ് എല്ലാവരും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിൽ എല്ലാവരും സഖാക്കളാണ്. കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. വ്യക്തികളല്ല പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നുമാണ് ഇന്നലെ പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചത്.