കണ്ണൂര്‍:പാര്‍ട്ടിഫണ്ട് തിരിമറി വിവാദത്തില്‍ പയ്യന്നൂരിലെ മുന്‍ സിപിഎം ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷണ്‌നുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പി. ജയരാജന്‍. വിഷയത്തില്‍ കുഞ്ഞികൃഷ്ണനുമായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്‌ടി മാത്രമാണെന്നും ജയരാജന്‍ ആരോപിച്ചു.
പാര്‍ട്ടിഫണ്ട് തിരിമറി: കുഞ്ഞികൃഷ്‌ണനുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്‌ടി, പി ജയരാജന്‍ - payyannur party fund issue
ഖാദി റെഡിമെയ്‌ഡ് ഗാർമെൻ്റ്സ് യൂണിറ്റിൻ്റെ നവീകരണ ചടങ്ങിൻ്റെ ഉദ്ഘാടനത്തിന് പയ്യന്നൂരിലെത്തിയ പി.ജായരാജന്‍ വി. കുഞ്ഞികൃഷണ്‌നുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
' താന്‍ പയ്യന്നൂരില്‍ എത്തിയത് ഖാദി റെഡിമെയ്‌ഡ് ഗാര്‍മെന്‍റ്‌സ് യൂണിറ്റിന്‍റെ ചടങ്ങിനാണ്. സിപിഎമ്മിന് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന രീതിയില്ല. സംഘടന കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടത് പാര്‍ട്ടി ജില്ല സെക്രട്ടറിയാണ്'. സിപിഎമ്മിനെ തകര്‍ക്കാനുള്ള ചില മാധ്യമങ്ങളുടെ നീക്കമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നും ജയരാജന്‍ പറഞ്ഞു.
ഖാദി റെഡിമെയ്‌ഡ് ഗാർമെൻ്റ്സ് യൂണിറ്റിൻ്റെ നവീകരണ ചടങ്ങിൻ്റെ ഉദ്ഘാടനത്തിനാണ് പി ജയരാജൻ പയ്യന്നൂരിലെത്തിയത്. പാര്‍ട്ടിഫണ്ട് തിരിമറി വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും നീക്കം ചെയ്‌ത പയ്യന്നൂരിലെ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷണ്‌നുമായി ജയരാജന്‍ അനുനയ നീക്കത്തിനുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.