കണ്ണൂര്‍: യുഎപിഎ കരിനിയമമെന്ന് സിപിഎം നേതാവ് പി.ജയരാജൻ. യുഎപിഎ നിയമത്തെ എന്നും എതിർത്തിട്ടുള്ളത് ഇടത് മുന്നണിയാണ്. പൊലീസിന് തന്നിഷ്‌ടം പോലെ ചുമത്താൻ ഉള്ളതല്ല നിയമം. പൊലീസിൽ നിന്നുണ്ടായത് പലതും ഒറ്റപ്പെട്ട സംഭവങ്ങളാണ്. സർക്കാർ നയം മനസിലാകാത്ത പൊലീസിനെ സർക്കാർ തിരുത്തും. തിരുത്തുന്നതിലൂടെ സർക്കാരിന്‍റെ പ്രതിഛായ വർധിക്കുമെന്നും പി.ജയരാജൻ പറഞ്ഞു.
യുഎപിഎ കരിനിയമമെന്ന് പി.ജയരാജൻ - യു.എ.പി.എ
മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് പറയാനാവില്ലെന്നും മാവോയിസ്റ്റുകൾ തോക്കുമായി സമാധാനത്തിന് വന്നവരല്ലെന്നും പി.ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
പി.ജയരാജൻ
ഇന്ന് മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്ന പ്രതികരണങ്ങൾ നിയമത്തോടുള്ള എതിർപ്പല്ല, ഇടത് മുന്നണിയോടുള്ള എതിർപ്പാണ്. കോൺഗ്രസിന് വിമർശനം ഉന്നയിക്കാൻ ധാർമിക അവകാശമില്ല. മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് പറയാനാവില്ല. മാവോയിസ്റ്റുകൾ തോക്കുമായി സമാധാനത്തിന് വന്നവരല്ലെന്നും പി.ജയരാജൻ കണ്ണൂരിൽ പറഞ്ഞു.