കണ്ണൂർ:പൗരത്വ ഭേദഗതി രജിസ്ട്രേഷൻ നടപടികളുടെ ഭാഗമായി കണ്ണൂരിൽ പാക് പൗരത്വമുള്ള ദമ്പതികളുടെ മകൻ അപേക്ഷ നൽകി. 2002 ജനുവരി 11ന് ജനിച്ച യുവാവാണ് കണ്ണൂർ കലക്‌റ്ററേറ്റിൽ അപേക്ഷ നൽകിയത്. ഇതിൻമേൽ 23ന് കണ്ണൂർ കലക്‌ടറേറ്റിൽ അപേക്ഷ സ്വീകരിക്കുകയും ചെയ്തു. യുവാവിന്‍റെ പാക് പൗരത്വമുള്ള മാതാപിതാക്കൾ 2008ൽ ഇന്ത്യയിൽ നിന്ന് തിരിച്ചു പോയിരുന്നു.
പൗരത്വത്തിനായി കണ്ണൂരിൽ ഒരാൾ അപേക്ഷ നൽകി
എന്നാൽ ഇന്ത്യന്‍ പൗരത്വ നിയമ ഭേദഗതി പ്രകാരമുള്ള രജിസ്ട്രേഷന്‍ കണ്ണൂരിൽ ആരംഭിച്ചുവെന്ന തരത്തിൽ ഒരു ദൃശ്യമാധ്യമം പുറത്തുവിട്ട വാര്‍ത്തകള്‍ വാസ്‌തവ വിരുദ്ധമാണെന്ന് ജില്ലാ കലക്‌ടര്‍ ടി.വി സുഭാഷ് അറിയിച്ചു
പുതിയ അപേക്ഷയിൽ ഏഴാം നമ്പർ കോളത്തിൽ ഇംഗ്ലീഷ് അക്ഷരം 'എ' ഉപവിഭാഗമായി ചോദ്യങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ രാജ്യത്താണോ എന്നും ഹിന്ദു, സിഖ്, ബുദ്ധ, പാർസി, ജൈന, ക്രിസ്ത്യൻ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപെട്ട ആളാണോ എന്നും ഇതിൽ ചോദിക്കുന്നു. ഇതുവരെ ഇത്തരത്തിൽ ഒരു കോളം അപേക്ഷയിൽ ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയം.
എന്നാൽ കണ്ണൂരിൽ മേൽപ്പറഞ്ഞ യുവാവ് അപേക്ഷ നിൽകിയ സംഭവം ഇന്ത്യന്‍ പൗരത്വ നിയമ ഭേദഗതി പ്രകാരമുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചുവെന്ന തരത്തിൽ ഒരു ദൃശ്യമാധ്യമം പുറത്തുവിട്ടിരുന്നു. ഇത് വാസ്‌തവ വിരുദ്ധമാണെന്ന് ജില്ലാ കലക്‌ടര്‍ ടി.വി സുഭാഷ് അറിയിച്ചു. ഇന്ത്യന്‍ പൗരത്വത്തിനായി മൂന്ന് അപേക്ഷകള്‍ 2020 ജനവരി 23ന് കലക്‌ടറേറ്റിലെ തപാല്‍ സെക്ഷനില്‍ ലഭിച്ചിട്ടുണ്ട്. പൗരത്വ അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ഇങ്ങനെ ചെയ്തതിന്‍റെ കോപ്പികളാണ് തപാല്‍ സെക്ഷനില്‍ ലഭിച്ചത്. തപാല്‍ സെക്ഷനില്‍ ലഭിക്കുന്ന ഏതൊരു അപേക്ഷയുടെയും കാര്യത്തില്‍ ചെയ്യുന്നത് പോലെ ഇത് നമ്പറിട്ട് കൈപ്പറ്റുക മാത്രമാണ് സെക്ഷനില്‍ ചെയ്തിട്ടുള്ളതെന്നും മറ്റ് തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ജില്ലാ കലക്‌ടര്‍ പ്രസ്‌താവനയിൽ അറിയിച്ചു.