കേരളം

kerala

ETV Bharat / state

മട്ടന്നൂരിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ - കണ്ണൂർ

280 മില്ലിഗ്രാം ആംഫിറ്റാമിനാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്.

മട്ടന്നൂരിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ  മയക്കുമരുന്നുമായി യുവാവ് പിടിയിൽ  മയക്കുമരുന്ന്  മയക്കുമരുന്ന് മട്ടന്നൂർ  മട്ടന്നൂർ  one arrested with drugs in Mattannur  drugs in Mattannur  Mattannur  drugs arrest  കണ്ണൂർ  kannur
മട്ടന്നൂരിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

By

Published : Jan 30, 2021, 12:37 PM IST

കണ്ണൂർ: മട്ടന്നൂരിൽ മാരക മയക്കുമരുന്നായ ആംഫിറ്റാമിനുമായി യുവാവ് പിടിയിൽ. ഇരിക്കൂർ സ്വദേശി വളപ്പിനകത്ത് വീട്ടിൽ അഷ്‌റഫാണ്(42) അറസ്‌റ്റിലായത്.

മണ്ണൂർക്കടവ് പാലത്തിന് സമീപം വച്ച് 280 മില്ലിഗ്രാം ആംഫിറ്റാമിനുമായാണ് ഇയാളെ പിടികൂടിയത്. ഷാഡോ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്. ഇരിട്ടി സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്‌ടർ സാബു ആർ.ചന്ദ്രയുടെ നേതൃത്ത്വത്തിൽ പ്രിവന്‍റീവ് ഓഫീസർ ടി.കെ വിനോദൻ, കെ.ആനന്ദകൃഷ്ണൻ, എക്‌സൈസ് ഷാഡോ കെ.ബിനീഷ് , സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.കെ അനിൽ കുമാർ, നെൽസൺ ടി.തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details