കണ്ണൂർ:ചക്കരക്കല്ല് കക്കോത്ത് ക്ഷേത്ര കുളത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പാനേരിച്ചാൽ കാര്യാടത്ത് ചന്ദ്രൻ (55) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ച മുതൽ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ ചക്കരക്കല്ല് പൊലീസിൽ പരാതി നൽകിയിരുന്നു.
മധ്യവയസ്കനെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി - old man found dead
ഞായറാഴ്ച ഉച്ച മുതൽ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ ചക്കരക്കല്ല് പൊലീസിൽ പരാതി നൽകിയിരുന്നു. കാര്യാടത്ത് ചന്ദ്രൻ (55) ആണ് മരിച്ചത്.
അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പുലർച്ചെ പത്രം കൊണ്ടുപോകുന്ന ആളാണ് ഇയാളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്ന് എത്തിയ ഫയർ ഫോഴ്സാണ് മൃതദേഹം പുറത്തെടുത്തു.
Last Updated : Jun 22, 2020, 3:29 PM IST