കേരളം

kerala

ETV Bharat / state

വീടിനകത്ത് വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ - old man found dead

ഇരൂര്‍ സ്വദേശി വാസുവിനെയാണ് ഒറ്റമുറി വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍  വയോധികന്‍റെ മൃതദേഹം  പയ്യന്നൂര്‍  കണ്ണൂര്‍  old man found dead  payyannur news
വീടിനകത്ത് വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

By

Published : Jan 24, 2020, 4:33 PM IST

കണ്ണൂര്‍:വീടിനകത്ത് വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോറോം ഇരൂരില്‍ സുബ്രഹ്മണ്യന്‍ കോവിലിന് സമീപം താമസിക്കുന്ന കല്ലിടില്‍ കൃഷ്‌ണന്‍ എന്ന വാസു (60)വിനെയാണ് വീട്ടിനകത്തെ മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തെങ്ങ് കയറ്റത്തൊഴിലാളിയായ വാസു ഒറ്റ മുറിയുള്ള വീട്ടില്‍ തനിച്ചാണ് താമസം. ഇന്നലെ രാത്രി വാസു പതിവുപോലെ വീട്ടിലേക്ക് പോയതായി സമീപവാസികള്‍ പറയുന്നു. രാവിലെ ജോലിക്ക് വിളിക്കാനായി എത്തിയവരാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. വീടിന്‍റെ മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. ഭാര്യയും മകളുമുണ്ടെങ്കിലും അവര്‍ വര്‍ഷങ്ങളായി ചെറുവത്തൂരിലെ വീട്ടിലാണ് താമസം. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ABOUT THE AUTHOR

...view details