കണ്ണൂർ: നഴ്‌സസ് ദിനത്തിലും സമരവുമായി കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്‌സുമാര്‍. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും നിർബന്ധിത അവധി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ആശുപത്രിയിലെ അറുപതോളം നഴ്‌സുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ള കൊവിഡ് സുരക്ഷാ ഉപകരണങ്ങളെല്ലാം നഴ്‌സുമാര്‍ നിലവിൽ സ്വന്തം ചെലവിലാണ് വാങ്ങുന്നത്. അത് മാനേജ്‌മെന്‍റ് വിതരണം ചെയ്യുക, രോഗികൾ കുറവാണെന്ന് ചൂണ്ടിക്കാട്ടി നിർബന്ധിത അവധി നടപ്പാക്കുന്നത് പിൻവലിക്കുക, ലോക്ക് ഡൗണിനെ തുടർന്ന് സ്വന്തം ചെലവില്‍ ആശുപത്രിയിലെത്തുന്ന ജീവനക്കാര്‍ക്കായി ഗതാഗത സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങളാണ് നഴ്‌സുമാര്‍ ഉന്നയിച്ചത്.
നഴ്‌സസ് ദിനത്തിലും സമരവുമായി കണ്ണൂരിലെ നഴ്‌സുമാര്‍
കണ്ണൂർ കൊയിലി ആശുപത്രിയിലെ അറുപതോളം നഴ്‌സുമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്
നഴ്‌സസ് ദിനത്തിലും സമരവുമായി കണ്ണൂരിലെ നഴ്‌സുമാര്‍
ഐഎൻഎ മുൻകൈയെടുത്ത് മാനേജ്‌മെന്‍റുമായി രണ്ടുതവണ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ആരോഗ്യമന്ത്രി ഇടപെട്ടതോടെയാണ് കൊയിലി ആശുപത്രി മാനേജ്‌മെന്‍റ് വഴങ്ങിയത്. ആവശ്യങ്ങൾ നടപ്പിലാക്കാമെന്ന ഉറപ്പിനെ തുടർന്ന് നഴ്‌സുമാര്‍ പിന്നീട് സമരം അവസാനിപ്പിക്കുകയായിരുന്നു.