പ്രവാസി വ്യവസായി സാജന്‍റെ മരണം; പി കെ ശ്യാമളയുടെ മൊഴിയെടുക്കും - പി കെ ശ്യാമള
ആത്മഹത്യക്ക് കാരണം ശ്യാമളയാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം
കണ്ണൂര്‍: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി കെ ശ്യാമളക്ക് അന്വേഷണ സംഘം ഇന്ന് കത്ത് നൽകിയേക്കും. നാളെയോ മറ്റന്നാളോ മൊഴിയെടുക്കാനാണ് സാധ്യത. സാജന്‍റെ ഭാര്യ ബീന, പി കെ ശ്യാമളക്കെതിരെ മൊഴി നൽകിയിരുന്നു. ആത്മഹത്യക്ക് കാരണം ശ്യാമളയാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അതുക്കൊണ്ട് തന്നെ ശ്യാമളയക്ക് നോട്ടീസയച്ച് വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ആവശ്യമെങ്കിൽ സാജന്‍റെ കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കണ്ണൂർ നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി വി എ കൃഷ്ണദാസിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.