കണ്ണൂർ :കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന് സി.പി.എം പാർട്ടി കോൺഗ്രസ്. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് തിരുമാനിക്കാം. കോൺഗ്രസുമായി സഖ്യം വേണ്ടെന്ന അന്തിമ റിപ്പോർട്ടുമായി ബന്ധപ്പെട്ട വോട്ടെടുപ്പിൽ നാലുപേർ മാത്രമാണ് എതിരായി വോട്ട് ചെയ്തത്. ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നൽകി.
കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് - കോൺഗ്രസുമായി ബന്ധം വേണ്ട
പാർട്ടി കോൺഗ്രസിന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ അടക്കം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസുമായി യോജിച്ച് ബിജെപിക്കെതിരെ നീങ്ങാം എന്ന നിലപാടിലായിരുന്നു
പാർട്ടി കോൺഗ്രസിന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ അടക്കം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസുമായി യോജിച്ച് ബി.ജെ.പിക്കെതിരെ നീങ്ങാം എന്ന നിലപാടിലായിരുന്നു. ചില ദേശീയ നേതാക്കളും ഇതിനോട് യോജിച്ചിരുന്നു. എന്നാൽ കേരള ഘടകം ഇതിനെ ശക്തമായി എതിർത്തു. കോൺഗ്രസുമായി ഒരു ബന്ധവും ഉണ്ടാക്കേണ്ടതില്ലെന്ന് പൊതുചർച്ചയിൽ കേരള ഘടകം ശക്തമായി അറിയിച്ചു.
മത്സരിച്ച എല്ലാ സംസ്ഥാനത്തും പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന് എങ്ങനെ ബി.ജെ.പിക്ക് ബദലാവാനാവും എന്നും ചർച്ചയിൽ ഉന്നയിച്ചിരുന്നു. ഇതും പാർട്ടിയിൽ പുനർചിന്തനത്തിന് വഴിവെച്ചു. പാർട്ടിക്ക് സർക്കാരുള്ള സംസ്ഥാനത്തിന്റെ എതിർപ്പും ചർച്ചയായിരുന്നു.സി.പി.എം ഭരിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ഇവിടെ പ്രതിപക്ഷം കോൺഗ്രസും. ദേശീയ തലത്തിൽ പരസ്യ ധാരണ ഉണ്ടായാൽ കേരളത്തിലും രാഷ്ട്രീയ സാഹചര്യം മാറും. ഇത് തിരിച്ചടിയാകുമെന്ന ഭയവും പാർട്ടിക്കുണ്ട്.