കണ്ണൂർ:പോണ്ടിച്ചേരി സര്‍ക്കാര്‍ മദ്യം വാങ്ങാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ മറ്റിടങ്ങളിലുള്ളവര്‍ക്ക് ഇനി മാഹിയില്‍ നിന്ന് മദ്യം കിട്ടില്ല. കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണമെങ്കിലും ഇത് തുടര്‍ന്നേക്കുമെന്നാണ് സൂചന. മാഹിയില്‍ നിന്ന് മാഹി സ്വദേശികളല്ലാത്തവര്‍ക്ക് മദ്യം വാങ്ങാന്‍ ഇതോടെ പറ്റാതാവും.
മാഹിയിൽ നിന്ന് ഇനി മദ്യം കിട്ടില്ല, ആധാർ നിർബന്ധമാക്കി - ആധാർ നിർബന്ധമാക്കി
മാഹി സ്വദേശികള്‍ക്ക് മാത്രമേ മദ്യം നല്‍കുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് പോണ്ടിച്ചേരി സര്‍ക്കാര്‍ ഉത്തരവിറക്കി.
പുതുച്ചേരി സംസ്ഥാനത്തു പുതുച്ചേരി, കാരൈക്കൽ എന്നിവിടങ്ങളിൽ വിദേശ മദ്യത്തിന് കൊവിഡ് നികുതി 50% വും മാഹി, യാനം എന്നിവിടങ്ങളിൽ നികുതി 75% വും ആയി വർധിപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതിന്‍റെ അംഗീകാരത്തിനായി ലെഫ്റ്റനെന്‍റ് ഗവർണറുടെ അനുമതിക്ക് കാത്തിരിക്കുകയാണ് സർക്കാർ. ഇതിനുള്ള അംഗീകാരം ഇന്ന് ലഭിച്ചേക്കുമെന്നും നാളെ മുതൽ മദ്യ ഷോപ്പുകൾ തുറക്കുവാനും സർക്കാർ തയ്യാറെടുപ്പ് നടത്തി വരികയാണ്.
പുറത്തു നിന്നുള്ളവരുടെ തള്ളിക്കയറ്റം ഒഴിവാക്കാനാണ് സർക്കാർ വ്യത്യസ്ത നികുതികൾ ഏർപ്പെടുത്തുന്നത്. മാഹിയിൽ വിലവർധിപ്പിച്ചാൽ കേരളത്തിൽ നിന്നും ഉള്ള മദ്യ ഉപഭോക്താക്കളുടെ തള്ളി കയറ്റവും യാനം മേഖലയിൽ ആന്ധ്രയിൽ നിന്നുള്ള തള്ളിക്കയറ്റവും പുതുച്ചേരി കാരൈക്കൽ എന്നിവിടങ്ങളിൽ തമിഴ്നാട്ടിൽ നിന്നുമുള്ള തള്ളും ഒഴിവാക്കാനാവും എന്ന നിഗമനത്തിൽ ആണ് സർക്കാർ.