വീട് പൊളിക്കണമെന്ന നോട്ടീസ് കിട്ടിയിട്ടില്ല: കെ.എം ഷാജി എംഎല്‍എ
കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചിട്ടില്ലെന്നും വീട് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു
കണ്ണൂർ: വീട് പൊളിക്കണമെന്ന നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെ എം ഷാജി എംഎല്‍എ. നഗരസഭയില്‍ അന്വേഷിച്ചപ്പോഴും വിവരം കിട്ടിയില്ല. വീട് പൊളിക്കുമെന്നത് തമാശ മാത്രമായി കാണുന്നു. അതൊന്നും നടക്കുന്ന കാര്യമല്ല. കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചിട്ടില്ലെന്നും വീട് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. ഇപ്പോഴത്തെ നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നാണ് എംഎല്‍എയുടെ ആരോപണം. കേരളത്തിലെ ഏറ്റവും വലിയ വീടിന്‍റെ ഉടമയും അഴിമതിക്കാരനും കെ എം ഷാജിയാണെന്ന് വരുത്തിതീർക്കാനാണ് ശ്രമമെന്നും എംഎല്‍എ കണ്ണൂരിൽ പറഞ്ഞു.