കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ് ചൂടേൽക്കാതെ മട്ടന്നൂർ നഗരസഭ

പഞ്ചായത്തിൽ നിന്നും നഗരസഭയായി ഉയർത്തപ്പെട്ടതിന് പിന്നാലെ ഉണ്ടായ തരംതാഴ്ത്തലിൽ പെട്ടാണ് മട്ടന്നൂരിൽ ഇലക്ഷൻ ക്രമം തെറ്റിയത്

no election in mattanoor  മട്ടന്നൂർ നഗരസഭ  കണ്ണൂർ  കണ്ണൂർ വാർത്തകൾ
തെരഞ്ഞെടുപ്പ് ചൂടേൽക്കാതെ മട്ടന്നൂർ നഗരസഭ

By

Published : Nov 12, 2020, 8:40 PM IST

Updated : Nov 12, 2020, 10:41 PM IST

കണ്ണൂർ: സംസ്ഥാനത്തെ 1200 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 1199ലും ജനവിധി എഴുതുമ്പോൾ തെരഞ്ഞെടുപ്പ് ചൂടേൽക്കാതെ മട്ടന്നൂർ നഗരസഭ. പഞ്ചായത്തിൽ നിന്നും നഗരസഭയായി ഉയർത്തപ്പെട്ടതിന് പിന്നാലെ ഉണ്ടായ തരംതാഴ്ത്തലിൽ പെട്ടാണ് മട്ടന്നൂരിൽ ഇലക്ഷൻ ക്രമം തെറ്റിയത്.

തെരഞ്ഞെടുപ്പ് ചൂടേൽക്കാതെ മട്ടന്നൂർ നഗരസഭ

കേന്ദ്ര സർക്കാരിൻ്റെ നഗരവൽക്കരണ നയത്തിൻ്റെ ഭാഗമായി 1990ലെ ഇ കെ നായനാർ മന്ത്രിസഭയാണ് മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയായി ഉയർത്തിയത്. എന്നാൽ 1991ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്തായി തരംതാഴ്ത്തി. ഇതിനെതിരെ നടന്ന നിയമ പോരട്ടം ആറ് വർഷം നീണ്ടുനിന്നു. തുടർന്ന് വന്ന ‌എൽഡിഎഫ് സർക്കാർ ആദ്യ മന്ത്രിസഭാ യോഗത്തിൽ മട്ടന്നൂരിനെ വീണ്ടും നഗരസഭയായി പ്രഖ്യാപിച്ചു. 1997 സെപ്‌തംബറിലെ പ്രഥമ തെരഞ്ഞെടുപ്പിൽ സിപിഎം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരികയും കെ ടി ചന്ദ്രൻ ചെയർമാനാവുകയും ചെയ്തു. എൽഡിഎഫ് വിജയം തുടർന്ന മട്ടന്നൂരിൽ സീന ഇസ്മായിൽ, കെ ഭാസ്കരൻ, അനിതാവേണു എന്നിവർ ഭരണത്തിൻ്റെ അമരക്കാരായി. നിലവിലെ ഭരണ സമിതിയുടെ കാലാവധി 2022ലാണ് അവസാനിക്കുക. തെരഞ്ഞെടുപ്പ് ആരവമില്ലെങ്കിലും മട്ടന്നൂരിലെ നേതാക്കളും പ്രവർത്തകരും സമീപ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമാണ്.

Last Updated : Nov 12, 2020, 10:41 PM IST

ABOUT THE AUTHOR

...view details