കണ്ണൂര്‍: ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 59 വയസുകാരനായ സേവാദൾ നേതാവ് അറസ്റ്റിൽ. കണ്ണൂർ ചക്കരക്കല്ല് തിലാനൂർ സ്വദേശി പി.പി.ബാബുവാണ് അറസ്റ്റിലായത്. സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്‍റും ചീഫ് ഓപ്പറേറ്ററുമായിരുന്നു ബാബു. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും ഇയാളെ പുറത്താക്കി. കഴിഞ്ഞ കുറച്ച് ദിവസമായി പെൺകുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം മനസിലാക്കിയ അധ്യാപികയാണ് പീഡന വിവരം ചോദിച്ചറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു.
ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സേവാദൾ നേതാവ് അറസ്റ്റില്‍ - കണ്ണൂര്‍ പീഡനം
സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്‍റും ചീഫ് ഓപ്പറേറ്ററുമായിരുന്ന കണ്ണൂർ ചക്കരക്കല്ലിലെ പി.പി.ബാബുവാണ് അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും ഇയാളെ പുറത്താക്കി.
ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സേവാദൾ നേതാവ് അറസ്റ്റില്‍
യുകെജിയിൽ പഠിക്കുന്ന കാലം മുതൽ ബാബു ചൂഷണം ചെയ്യുന്നതായി ചൈൽഡ് ലൈനിൽ പെൺകുട്ടി മൊഴി നൽകി. ചൈൽഡ് ലൈനിന്‍റെ നിർദേശ പ്രകാരമാണ് ബാബുവിനെ ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്‌തത്. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കും.
Last Updated : Jan 31, 2020, 1:03 PM IST